തൃത്താലയില്‍ സ്‌കൂളുകള്‍ക്ക് മാത്രം ചെലവിട്ടത് 42 കോടി : മന്ത്രി എം.ബി രാജേഷ്* *പട്ടിശ്ശേരി ജി.ജെ.ബി സ്‌കൂളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു*

തൃത്താല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം പ്ലാന്‍ ഫണ്ടിലും കിഫ്ബിയിലുമായി സ്‌കൂളുകൾക്ക് മാത്രം ചെലവഴിച്ചത് നാല്‍പ്പത്തി രണ്ടര കോടി രൂപയാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. പൂര്‍ണമായും കെട്ടിട നിര്‍മാണത്തിനു മാത്രമായാണ് ഇത് ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. പട്ടിശ്ശേരി ജി.ജെ.ബി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി നിര്‍മ്മിച്ചു നല്‍കിയ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹി സംസാരിക്കുകയായിരുന്നു മന്ത്രി. കക്കാട്ടിരിയില്‍ രണ്ട് കോടിയുടെ പദ്ധതി പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. പരുതൂരിലെ സ്‌കൂള്‍ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു. മേലേഴിയത്തും പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. ബാക്കി സ്‌കൂളുകളില്‍ നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ ഉന്നിക്കുന്ന ആവശ്യങ്ങളെല്ലാം നിറവേറ്റും. പട്ടിശ്ശേരി സ്‌കൂള്‍ എച്ച്.എം നല്‍കിയ നിവേദനത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പൊതുചടങ്ങുകളില്‍ പ്ലാസ്റ്റിക് ഉപയോഗം കുറച്ച് ഹരിതചട്ടം പാലിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ അധ്യക്ഷയായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ കാദര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനി വിനു, വാര്‍ഡ് മെമ്പര്‍മാരായ റംല വീരാന്‍കുട്ടി, ഷഹന അലി, തൃത്താല എ.ഇ.ഒ പി.വി സിദ്ധിഖ്, ഹെഡ്മിസ്ട്രസ് പി.പി സിന്ധു, പി.ടി.എ പ്രസിഡന്റ് ഹൈദര്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു.