എസ്. എസ്. എൽ. സി, പരീക്ഷ യിൽ ഉന്നതവിജയം നേടിയ സായി സ്നേഹ തീരം ട്രൈബൽ ഹോസ്റ്റൽ വിദ്യാർത്ഥികളെ ആദരിച്ച് വെൽഫെയർ പാർട്ടി

  1. Home
  2. MORE NEWS

അങ്ങാടിപ്പുറം :2022-2023, അക്കാദമിക വർഷത്തിൽ സായി സ്നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ നിന്നും എസ്. എസ് എൽ. സി, പരീക്ഷ എഴുതി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മറ്റി ആദരിച്ചു.

വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉന്നതവിജയം നേടിയ പ്രശാന്തിന് മൊമെന്റോ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന ജന വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ സമൂഹത്തിന്റെ ഉന്നതങ്ങളിൽ എത്തി ക്കൻ വെൽഫെയർ പാർട്ടി പ്രതിഞാബന്ധം മാണെന്നും, സായി സ്നേഹതീരത്തിന്റെ ആദ്യമായിട്ടുള്ള  100% വിജയത്തിൽ വെൽഫെയർ പാർട്ടിയും പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അങ്ങാടിപ്പുറം  പഞ്ചായത്ത്‌ പ്രസിഡന്റ് സൈതാലി വലമ്പൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ 
സെക്രട്ടറി ഷിഹാബ്  , വൈസ് പ്രസിഡന്റ് നസീമ മദാരി, നൗഷാദ് അരിപ്ര, മനാഫ് തോട്ടോളി, സായി സ്നേഹതീരം ഹോസ്റ്റൽ ഭാരവാഹികൾ k. R, രവി,കെ പ്രസാദ്, കൃഷ്ണ ദാസ് നൂർപ്പാറ, തുടങ്ങി യവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സായി സ്നേഹ തീരം വൈസ് പ്രസിഡന്റ് k. S, ഗോപാല കൃഷ്ണൻ  സ്വഗതവും വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ ട്രഷർ സക്കീർ അരിപ്ര നന്ദിയും പറഞ്ഞു.