14 \u0D30\u0D3E\u0D37\u0D4D\u0D1F\u0D4D\u0D30\u0D2A\u0D24\u0D3F\u0D2E\u0D3E\u0D30\u0D46 \u0D35\u0D30\u0D1A\u0D4D\u0D1A\u0D41 \u0D07\u0D28\u0D4D\u0D24\u0D4D\u0D2F\u0D7B \u0D2C\u0D41\u0D15\u0D4D\u0D15\u0D4D \u0D13\u0D2B\u0D4D \u0D31\u0D46\u0D15\u0D4D\u0D15\u0D4B\u0D7C\u0D21\u0D4D\u0D38\u0D3F\u0D32\u0D47\u0D15\u0D4D\u0D15\u0D4D \u0D38\u0D3E\u0D32\u0D3F\u0D39 \u0D2B\u0D7C\u0D39.

  1. Home
  2. MORE NEWS

14 രാഷ്ട്രപതിമാരെ വരച്ചു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് സാലിഹ ഫർഹ.

14 രാഷ്ട്രപതിമാരെ വരച്ചു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് സാലിഹ ഫർഹ


പാലക്കാട്:  അഞ്ചു ദിവസം കൊണ്ട് പതിനാല് രാഷ്ട്രപതിമാരുടെ ഛായ ചിത്രം പെൻസിലിൽ വരച്ചു വിസ്മയം തീർത്ത സാലിഹ ഫർഹ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് നടന്നുകയറി.  നെല്ലായ പുലാക്കാട് മാണിത്തൊടി അബ്ദുസലാമിന്റെയും സാജിതയുടെയും മകളാണ് ഈ കലാകാരി.

14 രാഷ്ട്രപതിമാരെ വരച്ചു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് സാലിഹ ഫർഹ 
 പ്രഥമ പ്രസിഡന്റ് ഡോ: രാജേന്ദ്രപ്രസാദ് മുതൽ നിലവിലുള്ള പ്രസിഡന്റ് രാം നാഥ് കോവിന്ദ് അടക്കമുള്ളവരുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് ഫർഹ പെൺസിലിൽ തനിമ ചോരാതെ തീർത്തത്.
 നാലുദിവസം മൂന്ന് ചിത്രങ്ങളും ഒരു ദിവസം രണ്ടു ചിത്രങ്ങളുമായാണ് സാലിഹ ഫർഹ വരച്ചു തീർത്തത്. ഉപജില്ലാ, ജില്ലാ കലോത്സവത്തിലും മറ്റും ഒരുപാട് സമ്മാനങ്ങൾ നേടിയിട്ടുണ്ട് ഫർഹ.
 പിടിഎം ഹയർസെക്കൻഡറി സ്കൂൾ തൃക്ടീരിയിൽ നിന്നും പത്താം ക്ലാസ്സ് പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടി പഠനത്തിലും മികവു തെളിയിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കി.  പ്ലസ് വിദ്യാർത്ഥിയായ ഈ ചിത്രകാരിയുടെ സഹോദരങ്ങളാണ്  സലാഹുദ്ദീൻ, സിലിയ എന്നിവർ.
14 രാഷ്ട്രപതിമാരെ വരച്ചു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് സാലിഹ ഫർഹ