"മടങ്ങാം മഷി പേനയിലേക്ക്" പദ്ധതിയുമായി അടയ്ക്കാപുത്തൂർ സംസ്കൃതി

ശ്രീകൃഷ്ണപുരം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രമുഖ പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെ നേതൃത്വത്തിൽ പുഞ്ചപ്പാടം എ യു പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് മഷി പേന വിതരണം ചെയ്യുന്ന മടങ്ങാം മഷി പേനയിലേക്ക് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു ചെർപ്പുളശ്ശേരി ബി ആർ സി,ബി പി സി എൻ പി പ്രിയേഷ് ഉദ്ഘാടനം ചെയ്തു "ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ "അഥവാ പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം അന്വർത്ഥമാക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയതിൽ പ്രിയേഷ് സംസ്കൃതിയെ അഭിനന്ദിച്ചു . ഉത്തരവാദിത്വ പരിസ്ഥി പ്രവർത്തനം വിദ്യാർത്ഥികളിലൂടെ എന്ന ആശയം യാഥാർഥ്യമാക്കുന്നതിനായി സംസ്കൃതി ഈ വർഷം നടപ്പിലാക്കുന്ന സംസ്കൃതി സ്റ്റുഡൻസ് ക്ലബ്ബിന്റെ രൂപീകരണവും നടന്നു .
പാലക്കാട് ജില്ലയിൽ 100 സ്കൂളുകളിൽ നിന്നായി ആയിരം വിദ്യാർത്ഥികളെയും 100 കോഡിനേറ്റർ ടീച്ചേഴ്സിന്റെയും നേതൃത്വത്തിൽ നടുന്ന മരങ്ങളുടെ പരിപാലനവും, പ്രാദേശിക പരിസ്ഥിതി പദ്ധതികളിൽ പങ്കാളിത്തവും ഉറപ്പുവരുത്തുക എന്നു കൂടിയാണ് സ്റ്റുഡൻസ് ക്ലബ്ബിലൂടെ സംസ്കൃതി ഉദ്ദേശിക്കുന്നത് സംസ്കൃതിയുടെ അമൃതവർഷം പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലം എം എൽ എ പ്രേംകുമാറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഗ്രീൻ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി നെല്ലി തൈ ചടങ്ങിൽ വിതരണം ചെയ്തു വൃക്ഷശ്രേഷ്ഠ പുരസ്കാര ജേതാവ് രാജേഷ് അടക്കാപുത്തൂർ മുഖ്യാതിഥിയായിരുന്നു. പ്രധാന അധ്യാപിക വി പി സ്മിത, പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ ഷീജ കെ ,എം പി ടി എ . ഷീല എം കെ ,സ്കൂൾ ലീഡർ ശിവകൃഷ്ണ, സംസ്കൃതി പ്രവർത്തകരായ യു സി വാസുദേവൻ, കെ ടി ജയദേവൻ സനിൽ കളരിക്കൽ തുടങ്ങിയവർ പങ്കെടുത്തു