വിഷുവിനു ക്ഷേത്രത്തിൽ എത്തിയവർക്ക് തൈ നീട്ടം

  1. Home
  2. MORE NEWS

വിഷുവിനു ക്ഷേത്രത്തിൽ എത്തിയവർക്ക് തൈ നീട്ടം

വി


ചെർപ്പുളശ്ശേരി : മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന ചെർപ്പുളശ്ശേരി  അയ്യപ്പൻകാവിൽ , അയ്യപ്പൻകാവ് ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ പാലക്കാട് ജില്ല പുണ്യം പൂങ്കാവനം പ്രവർത്തകരുടെ സഹകരണത്തോടെ വിഷുദിനത്തിൽ വിഷു തൈ നീട്ട മൊരുക്കി .ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തർക്കെല്ലാം കണിക്കൊന്ന തൈകൾ വിതരണം ചെയ്തു ഐ ജി  പി.വിജയൻ തുടക്കം കുറിച്ച പുണ്യം പൂങ്കാവനം പദ്ധതി ഇതിനോടകം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു വരികയാണ് പാലക്കാട് ജില്ലയിൽ തികച്ചും വ്യത്യസ്തവും ,നൂതനവുമായ ആശയങ്ങളുമായി ഒട്ടേറെ പ്രായോഗിക കർമ്മ പദ്ധതികളാണ് ജാതി ,മത ഭേദമന്യേ ... ക്ഷേത്രങ്ങൾ ,പള്ളികൾ ,ചർച്ചുകൾ തുടങ്ങിയ എല്ലാ ആരാധനാലയങ്ങളിലും നടത്തി വരുന്നത്           ശബരിമല മുൻ മേൽശാന്തിയും നിലവിൽ ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് മേൽശാന്തിയുമായ  തെക്കുംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി ആദ്യ കണികൊന്ന തൈ പാരമ്പര്യേതര ട്രസ്റ്റി സി രാധാകൃഷ്ണനു നൽകി വിഷു തൈ നീട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു .       അടക്കാപുത്തൂർ സംസ്കൃതി ഈ വർഷം നടപ്പിലാക്കുന്ന "അമൃതവർഷം " 2023 പദ്ധതിയുടെ ഭാഗമായി നൂറ് നെല്ലി തൈകളും ചടങ്ങിൽ വിതരണം ചെയ്തു .വിഷു തൈ നീട്ടം സ്വീകരിക്കാനെത്തിയ ഭക്തരുടെ ആവേശം ഉൾകൊണ്ടു തന്നെ അടുത്ത വർഷം കൂടുതൽ കണിക്കൊന്ന തൈകൾ വിതരണത്തിന് തയ്യാറാക്കുമെന്നും ഭാവിയിൽ വിഷുക്കണിയൊരുക്കാൻ ഈ മരങ്ങളിലെ കണിക്കൊന്നപ്പൂക്കൾ ലഭ്യമാകട്ടെയെന്നും മാനേജിങ്ങ് ട്രസ്റ്റി കെ.കെ. രഘുനാഥ് അഭിപ്രായപ്പെട്ടു ചടങ്ങിൽ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിമാരായ ഐ ദേവി ദാസൻ ,വീണാം കുന്നത്ത് രാധാകൃഷ്ണൻ പാരമ്പര്യേതര ട്രസ്റ്റിമാരായ സി.രാധാകൃഷ്ണൻ ,എം മനോഹരൻ പുണ്യം പൂങ്കാവനം പ്രവർത്തകരായ എം.എസ്  ജിതേഷ് , രാജേഷ് അടക്കാപുത്തൂർ ,.എൻ അച്ചുതാനന്ദൻ ,പ്രസാദ് കരിമ്പുഴ , സുജിത് കാറൽമണ്ണ ,കെ രാജൻ ,കെ ടി ജയദേവൻ , തുടങ്ങിയവർ പങ്കെടുത്തു