\u0D1F\u0D3E\u0D31\u0D3F\u0D7D \u0D15\u0D41\u0D1F\u0D41\u0D19\u0D4D\u0D19\u0D3F \u0D28\u0D3E\u0D2F\u0D4D\u0D15\u0D4D\u0D15\u0D41\u0D1F\u0D4D\u0D1F\u0D3F\u0D15\u0D7E\u0D15\u0D4D\u0D15\u0D4D \u0D30\u0D15\u0D4D\u0D37\u0D15\u0D3E\u0D30\u0D3E\u0D2F\u0D3F \u0D38\u0D4D\u0D15\u0D42\u0D7E \u0D15\u0D41\u0D1F\u0D4D\u0D1F\u0D3F\u0D15\u0D7E.

  1. Home
  2. MORE NEWS

ടാറിൽ കുടുങ്ങി നായ്ക്കുട്ടികൾക്ക് രക്ഷകാരായി സ്കൂൾ കുട്ടികൾ.

ടാറിൽ കുടുങ്ങി നായ്ക്കുട്ടികൾക്ക് രക്ഷകാരായി സ്കൂൾ കുട്ടികൾ. 


കൊപ്പം: പതിവു പോലെ രാവിലെ സ്കൂളിൽ എത്തിയ കുട്ടികൾ നായ്ക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടാണ് റോഡിലേക്കു നോക്കിയത്. ഗ്രൗണ്ടിലെ ടാർ വീപ്പ മറിഞ്ഞു റോഡിലേക്ക് ഒലിച്ചിറങ്ങിയ ടാറിൽ കുടുങ്ങി 3 നായ്ക്കുട്ടികൾ.വിളയൂർ ഗവ. ഹൈസ്കൂളിനു മുന്നിലെ ചുണ്ടമ്പറ്റ റോഡിൽ ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ടാർ പുരണ്ടു കരയുന്ന നായ്ക്കുട്ടികൾ നൊമ്പരക്കാഴ്ചയായി. ബാഗും കുടയും മാറ്റി വച്ചു നായ്ക്കുട്ടികളെ രക്ഷിക്കാൻ കുരുന്നുകൾ ഏറെ ശ്രമിച്ചു. കുട്ടികളുടെ രക്ഷാദൗത്യം കണ്ട് അധ്യാപകരും സ്കൂൾ ജീവനക്കാരും നാട്ടുകാരും എത്തി. ഒടുവിൽ സ്കൂൾ അധികൃതർ വിവരമറിയിച്ചതു പ്രകാരം പട്ടാമ്പിയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നായ്ക്കുട്ടികളെ രക്ഷിച്ചത്.