എസ് ഡി പി ഐ പലസ്തീന്‍ ഐക്യദാര്‍ഢ്യ ബഹുജന റാലിയും സംഗമവും സംഘടിപ്പിച്ചു

  1. Home
  2. MORE NEWS

എസ് ഡി പി ഐ പലസ്തീന്‍ ഐക്യദാര്‍ഢ്യ ബഹുജന റാലിയും സംഗമവും സംഘടിപ്പിച്ചു

എസ് ഡി പി ഐ പലസ്തീന്‍  ഐക്യദാര്‍ഢ്യ ബഹുജന റാലിയും സംഗമവും സംഘടിപ്പിച്ചു


പാലക്കാട്; പിറന്ന നാടിന്റെ മോചനത്തിനായി പോരാടുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ് ഡി പി ഐ  മേലെ പട്ടാമ്പിയിൽ  ഐക്യദാര്‍ഢ്യ ബഹുജന റാലിയും, സംഗമവും സംഘടിപ്പിച്ചു.
 ഫലസ്തീന്‍ മണ്ണില്‍ അനധികൃതമായി കടന്നുകയറി തദ്ദേശീയരെ ആട്ടിയിറക്കുകയും ചെറുത്തുനില്‍ക്കുന്നവരെ അടിച്ചമര്‍ത്തിയും, കുടിവെള്ളവും അവശ്യമരുന്നുകളും വൈദ്യുതിയും തടഞ്ഞ് കടുത്ത ഉപരോധത്തിലൂടെ  ഒരു ജനതയെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്ന ഇസ്രയേല്‍ സയണിസ്റ്റ് ഭരണകൂടത്തിൻ്റെ ഏകപക്ഷിയമായ നടപടിക്കെതിരെയാണ് പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ബഹുജന റാലിയും സംഗമവും സംഘടിപ്പിച്ചത്. രാജ്യാന്തര സമാധാന ചര്‍ച്ചകളിലൂടെ ഉണ്ടാക്കിയ കരാറുകളും സമാധാന വ്യവസ്ഥകളും കാറ്റില്‍പ്പറത്തി ഫലസ്തീന്‍ ജനതയെ പിറന്ന മണ്ണില്‍ അഭയാര്‍ഥികളാക്കികൊണ്ട്  ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചിലുകള്‍ക്കും കൂട്ടക്കുരുതികള്‍ക്കും പൂര്‍ണ ഉത്തരവാദി ഇസ്രയേല്‍ ഭരണകൂടമാണന്ന് പരിപാടി ഉത്ഘാഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സമിതിയംഗം ഡോ.സി എച്ച് അഷ്റഫ് പറഞ്ഞു.
എസ് ഡി പി ഐ ജില്ലാ വൈ. പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.
വിമൺ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന സമിതിയംഗം ബാബിയ ടീച്ചർ,
ജില്ലാ ജന.സെക്രട്ടറി കെ ടി അലവി, ജില്ലാ ട്രഷറർ കെ ടി അലി, ജില്ലാ സെക്രട്ടറിമാരായ വാസു വല്ലപ്പുഴ, അബൂബക്കർ ചെറുകോട്, പട്ടാമ്പി മണ്ഡലം പ്രസിഡണ്ട് എം സൈതലവി എന്നിവർ സംസാരിച്ചു.