സേവനമാണ് ലഹരി - വാഹനാപകട സ്ഥലത്ത് മനുഷ്യത്വപരമായി പെരുമാറിയതിന് ആദരിച്ചു*

  1. Home
  2. MORE NEWS

സേവനമാണ് ലഹരി - വാഹനാപകട സ്ഥലത്ത് മനുഷ്യത്വപരമായി പെരുമാറിയതിന് ആദരിച്ചു*

സേവനമാണ് ലഹരി - വാഹനാപകട സ്ഥലത്ത് മനുഷ്യത്വപരമായി പെരുമാറിയതിന് ആദരിച്ചു*

 ചെർപ്പുളശ്ശേരി - ഒറ്റപ്പാലം മെയിൻ റോഡിൽ തൃക്കടീരിയിൽ ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിന് മുൻവശം വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ യുവതിയെ ഉടനെ ആശുപത്രിയിൽ എത്തിച്ച് അവരുടെ ജീവൻ രക്ഷിച്ച തൃക്കടീരി സ്വദേശി മുസ്തഫയെ ചെർപ്പുളശ്ശേരി എക്സൈസ് ആദരിച്ചു. ചെർപ്പുളശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിലുളള ചെർപ്പുളശ്ശേരി എക്സൈസ് റെയിഞ്ചിലെ ജീവനക്കാരാണ് തൃക്കടീരി സെന്ററിൽ വെച്ച് ആദരിച്ചത്.

അസിസ്റ്റന്റ് എക്സൈസ്  ഇൻസ്പെക്ടർ കെ.ടി. ഷനൂജ്, പ്രിവെന്റീവ് ഓഫീസർമാരായ കെ. വസന്തകുമാര, E. ജയരാജൻ, ഗ്രേഡ് പ്രിവെന്റീവ് ഓഫീസർമാരായ വി.ജയദേവൻ ഉണ്ണി, CN ഷാജികുമാർ, എൻ.ബദറുദ്ദീൻ, സിവിൽ  എക്സൈസ് ഓഫീസർ ആർ.വിവേക്, വനിത സിവിൽ  എക്സൈസ് ഓഫീസർ അംബിക, എക്സൈസ് ഡ്രൈവർ വിഷ്ണു എന്നിവർ പങ്കെടുത്തു.