\u0D15\u0D4A\u0D15\u0D4D\u0D15\u0D41\u0D15\u0D7E \u0D07\u0D30\u0D3F\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28 \u0D2E\u0D1E\u0D4D\u0D1A\u0D15\u0D4D\u0D15\u0D32\u0D4D\u0D32\u0D3F\u0D32\u0D46 \u0D24\u0D23\u0D7D \u0D2E\u0D30\u0D02

  1. Home
  2. MORE NEWS

കൊക്കുകൾ ഇരിക്കുന്ന മഞ്ചക്കല്ലിലെ തണൽ മരം

കൊക്കുകൾ ഇരിക്കുന്ന മഞ്ചക്കല്ലിലെ തണൽ മരം


ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി പട്ടാമ്പി റോഡിൽ മഞ്ചക്കൽ എത്തിയാൽ ബൈക്ക് യാത്രികർ സ്പീഡൊന്ന് കൂട്ടും, ഇവിടെ ടൈമിങ്ങ് പ്രധാനമാണ്...ടൈമിങ്ങ് തെറ്റിയാൽ പണി കിട്ടും ...പണി കിട്ടിയാൽ ആരോടും പരിഭവം പറയാതെ മെല്ലെ മടങ്ങേണ്ടി വരും.
കാരണം മറ്റൊന്നുമ്മല്ല മരത്തിലിരിക്കുന്ന കൊക്കുകളാണ് ഇവിടെ വില്ലന്മാർ .സോഷ്യൽ മീഡിയകളിലും ട്രോളുകളിലും വൈറലാണിപ്പോൾ ഇവിടം.കല്യാണത്തിന് ഡ്രസ്സ് മാറ്റി മഞ്ചക്കൽ വഴി പോയ ചങ്കിന്റെ അവസ്ഥ എന്നും എഴുതി സിനിമയിലെ ഒരു ചിത്രം നൽകി ട്രോൾ ചെർപ്പുളശ്ശേരി പേജ്‌ ട്രോളിയിരുന്നു.ഇത്‌ വഴി യാത്ര ചെയ്യുന്ന  ബൈക്ക് യാത്രക്കാർക്കെല്ലാം പണി നൽകുകയാണ് മരത്തിലിരിക്കുന്ന കൊക്കുകൾ.ദിനേന ഒട്ടേറെ പേർക്ക് മരത്തിലിരിക്കുന്ന 
 കൊക്കുകൾ പണി കൊടുക്കുന്നുണ്ട്. കൊക്കിന്റെ കാഷ്ട്ടം ദേഹത്തായവർ ആരോടും പരിഭവം പറയാതെ സമീപത്തുള്ള പെട്രോൾ പമ്പിലും അടുത്തുള്ള പള്ളിയിലും കയറി വൃത്തിയാക്കും. കല്യാണ സൽകാരങ്ങൾക്കും രാവിലെ ഉടുത്തൊരുങ്ങി ഇതുവഴി ജോലിക്ക് പോകുന്നവർക്കെല്ലാം ഇത്‌ ബുദ്ധിമുട്ടായി മാറുന്നുണ്ടെങ്കിലും പണി കിട്ടിയവർ ആരോടും പറയാതെ മെല്ലെ തടി തപ്പും. അല്ലെങ്കിലും ആരോട് പറയാൻ ....മരം വെട്ടിമാറ്റുകയോ അല്ലെങ്കിൽ വെടി വെച്ച് കൊക്കുകളെ ഭയപ്പെടുത്തി ഒഴിവാക്കുകയോ ചെയ്യാനേ കഴിയു എന്ന് നാട്ടുകാർ അഭിപ്രായപെടുന്നു.ഇതേ അവസ്‌ഥ ചെർപ്പുളശ്ശേരി പട്ടാമ്പി റോഡിലെ പേങ്ങാട്ടിരി സെന്ററിലും ഉണ്ടെങ്കിലും കൂടുതൽ പേർക്ക് പണികിട്ടുന്നത് മഞ്ചക്കല്ലിലെ ഈ മരച്ചുവട്ടിൽ നിന്നാണ്...