മുണ്ടൂർ തൂത സംസ്ഥാനപാതയിലെ മുറിച്ചുമാറ്റപ്പെട്ട മരങ്ങളോട് ആദരമർപ്പിച്ച് തണലിന്റെ ഓണാഘോഷം.

  1. Home
  2. MORE NEWS

മുണ്ടൂർ തൂത സംസ്ഥാനപാതയിലെ മുറിച്ചുമാറ്റപ്പെട്ട മരങ്ങളോട് ആദരമർപ്പിച്ച് തണലിന്റെ ഓണാഘോഷം.

മുണ്ടൂർ തൂത സംസ്ഥാനപാതയിലെ മുറിച്ചുമാറ്റപ്പെട്ട മരങ്ങളോട് ആദരമർപ്പിച്ച്  തണലിന്റെ ഓണാഘോഷം.

മുണ്ടൂർ തൂത സംസ്ഥാനപാതയ്ക്കായി  മുറിച്ചുമാറ്റപ്പെട്ട  2400 ഓളം മരങ്ങളോട്  ആദരമർപ്പിച്ച്  തൂത തണൽ പരിസ്ഥിതി കൂട്ടായ്മയുടെ  ഓണാഘോഷം. സംസ്ഥാനപാതയ്ക്കായി മുറിച്ചുമാറ്റപ്പെട്ട  മരങ്ങളോടുള്ള പ്രായശ്ചിത്തമായി  2021 ൽ ആരംഭിച്ച  വൃക്ഷപ്രണാമം പ്രവർത്തനങ്ങളിലൂടെ 11000 തൈകളാണ്  സംസ്ഥാന വ്യാപകമായി  സംഘടനയുടെ നേതൃത്വത്തിൽ പകരം നട്ടുപിടിപ്പിച്ചത്. ഉത്രാട നാളിൽ  കാറൽമണ്ണ 29  സംസ്ഥാന പാതയോരത്ത് സ്ഥിതിചെയ്യുന്ന  നയാര പെട്രോൾ  പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്ന യാത്രികർക്ക് ഓണസമ്മാനമായി   ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ട് നഷ്ടപ്പെട്ട തൈകളുടെ പ്രാധാന്യത്തെക്കുറിച്ചും , പുതിയവ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ബോധവൽക്കരണം നടത്തുകയുണ്ടായി. പേര ,മാതളം, ഞാവൽ ,പുളി ,ഇലഞ്ഞി തുടങ്ങി 150 ഓളം ഫലവൃക്ഷത്തൈകളാണ്  വിതരണം ചെയ്തത് .തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ.അച്യുതാനന്ദൻ ,പെട്രോൾ പമ്പുടമ പി.കെ. മുഹമ്മദ് സൈതലവി ,എം .പി .സുജിത് ,വി.പി .വൈശാഖ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .