കൊപ്പം അഭയത്തിലേക്ക് ഇക്കൊല്ലവും മുടങ്ങാതെ കാഴ്ചക്കുലകളും, ഓണസമ്മാനങ്ങളും

  1. Home
  2. MORE NEWS

കൊപ്പം അഭയത്തിലേക്ക് ഇക്കൊല്ലവും മുടങ്ങാതെ കാഴ്ചക്കുലകളും, ഓണസമ്മാനങ്ങളും

കൊപ്പം


ചെർപ്പുളശ്ശേരി. ഓണത്തോടനുബന്ധിച്ച് കൊപ്പം അഭയത്തിലേക്കുള്ള ഓണസദ്യക്കുള്ള പച്ചക്കറി കളും, മറ്റു ഉൽപ്പന്നങ്ങളും, ഓണസമ്മാനങ്ങളും ശേഖരിച്ച് നൽകി നാട്ടുകാർ മാതൃകയായി.കഴിഞ്ഞ ഏതാനും വർഷങ്ങളായി മുഹമ്മദ് എന്ന ആളാണ് അഭയത്തിലേക്ക് സാധനസാമഗ്രികൾ എത്തിച്ചു നൽകിയിരുന്നത്. മുഹമ്മദിന്റെ മരണശേഷം നാട്ടുകാർ ഈ സംരംഭം ഏറ്റെടുത്തു കൊണ്ട് ഇത്തവണയും അഭയം കൃഷ്ണനെ  സാധനസാമഗ്രികൾ ഏൽപ്പിച്ചു.ചെർപ്പുളശ്ശേരി പ്രശാന്തി നഗറിൽ വച്ച് നടന്ന ചടങ്ങിൽ റഫീക്ക്, കൗൺസിലർ കെ സലാം, ശബരി ശ്രീകുമാർ, കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു