ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ ഷൊർണൂരുകാരി സ്നേഹയും.

  1. Home
  2. MORE NEWS

ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ ഷൊർണൂരുകാരി സ്നേഹയും.

ഷൊർണൂർ ∙ ഡൽഹിയിൽ രാജ്യത്തിന്റെ പതാക വഹിച്ചു റിപ്പബ്ലിക് ദിന


ഷൊർണൂർ ∙ ഡൽഹിയിൽ രാജ്യത്തിന്റെ പതാക വഹിച്ചു റിപ്പബ്ലിക് ദിന പരേഡിനു ഷൊർണൂർ സ്വദേശിനിയായ വിദ്യാർഥിനിയും. രാജ്യത്തു നിന്നു വിവിധ വിഭാഗങ്ങളിലായി 144 വിദ്യാർഥികൾക്കാണു റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

നാഷനൽ സർവീസ് സ്കീമിനെ പ്രതിനിധീകരിച്ചാണു ഷൊർണൂർ കണയം കോച്ചാത്തൊടി ശിവകുമാറിന്റെയും സരിതയുടെയും മകൾ എസ്.സ്നേഹ ചടങ്ങിൽ പങ്കെടുക്കുന്നത്.

 സംസ്ഥാനത്തു നിന്ന് 8 പേരാണ് എൻഎസ്എസ് അംഗങ്ങളായി പരേഡിൽ എത്തുക. നിലമ്പൂർ ഗവ. കോളജ് അസി.പ്രഫ. സമീറയാണു സംസ്ഥാനത്തു നിന്നുള്ള എൻഎസ്എസ് സംഘത്തിനൊപ്പമുള്ളത്.

കൊല്ലം പെരുമൺ കോളജ് ഓഫ് എൻജിനീയറിങ്ങിൽ മൂന്നാം വർഷ ബിടെക് വിദ്യാർഥിനിയാണു സ്നേഹ.