രാജ്യാറാണി എക്സ്പ്രസ് ഉൾപ്പെടെ മെയ് 22 വരെയുള്ള ചില ട്രെയിനുകൾ റദ്ദാക്കി

  1. Home
  2. MORE NEWS

രാജ്യാറാണി എക്സ്പ്രസ് ഉൾപ്പെടെ മെയ് 22 വരെയുള്ള ചില ട്രെയിനുകൾ റദ്ദാക്കി

Train


ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റ പണികൾ നടക്കുന്നതിനാല്‍ മൂന്ന് ദിവസത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 

*റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസ്*

20ാം തീയതിയിലെ മംഗലൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം റദ്ദാക്കി
21ലെ നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ് റദ്ദാക്കി 
21-ാം തീയതിയിലെ കൊച്ചുവേളി - നിലമ്പൂർ റോഡ് രാജ്യാറാണി എക്സ്പ്രസ് റദ്ദാക്കി
22-ാം തീയതിയിലെ നിലമ്പൂർ റോഡ് - കൊച്ചുവേളി രാജ്യാറാണി എക്സ്പ്രസ് റദ്ദാക്കി
21-ാം തീയതിയിലെ തിരു: സെൻട്രൽ - മഥുരൈ അമൃത എക്സ്പ്രസ് റദ്ദാക്കി
22-ാം തീയതിയിലെ മഥുരൈ - തിരു: സെൻട്രൽ അമൃത എക്സ്പ്രസ് റദ്ദാക്കി
21-ാം ലെ കൊച്ചുവേളി - ലോകമാന്യ തിലക് ഗരീബ് രഥ് റദ്ദാക്കി
22 -ാം തീയതിയിലെ ലോകമാന്യ തിലക്  - കൊച്ചുവേളി ഗരീബ് രഥ് റദ്ദാക്കി

*ഭാഗികമായി റദ്ദാക്കിയ ട്രെയിൻ*

21ലെ തിരു: സെൻട്രൽ - ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് എറണാകുളം വരെ മാത്രം 
22ലെ ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും 
21ലെ ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം
22ലെ കണ്ണൂർ - എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം
21ലെ ഷൊർണ്ണൂർ - തിരു: സെൻട്രൽ  വേണാട് എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
21ലെ എറണാകുളം - നിസ്സാമൂദ്ദീൻ മംഗള എക്സ്പ്രസ് തൃശ്ശൂരിൽ നിന്ന് പുറപ്പെടും
21ലെ പാലക്കാട് - എറണാകുളം  മെമു ചാലക്കുടി വരെ മാത്രം
21ലെ എറണാകുളം - പാലക്കാട് മെമു ചാലക്കുടിയിൽ നിന്ന് പുറപ്പെടും.