\u0D28\u0D3F\u0D2F\u0D2E\u0D38\u0D2D\u0D3E \u0D38\u0D4D\u0D2A\u0D40\u0D15\u0D4D\u0D15\u0D7C \u0D0E\u0D02. \u0D2C\u0D3F. \u0D30\u0D3E\u0D1C\u0D47\u0D37\u0D4D \u0D2A\u0D41\u0D31\u0D2A\u0D4D\u0D2A\u0D46\u0D1F\u0D41\u0D35\u0D3F\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28 \u0D2A\u0D4D\u0D30\u0D38\u0D4D\u0D24\u0D3E\u0D35\u0D28.

  1. Home
  2. MORE NEWS

നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് പുറപ്പെടുവിക്കുന്ന പ്രസ്താവന.

നിയമസഭാ സ്പീക്കർ  എം. ബി. രാജേഷ് പുറപ്പെടുവിക്കുന്ന പ്രസ്താവന


ഒമിക്രോൺ വ്യാപിക്കുന്നതിനാൽ  സംസ്ഥാന സർക്കാർ ചില നിയന്ത്രണ നടപടികൾ സ്വീകരിച്ചിരിക്കയാണല്ലോ. പൊതു പരിപാടികളിൽ അടച്ചിട്ട ഹാളുകളിൽ  75 പേരും തുറന്ന സ്ഥലങ്ങളിൽ 150 പേരും മാത്രമേ പരമാവധി പങ്കെടുക്കാൻ പാടുള്ളൂ.

ഈ സാഹചര്യത്തിൽ, ജനുവരി ആറിന് രാവിലെ 9.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ കൂടി പങ്കെടുക്കുന്ന കൂറ്റനാട്  കെ എം ഓഡിറ്റോറിയത്തിൽ നടക്കുന്ന പട്ടയമേളയിലും ഈ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അഭ്യർഥിക്കുന്നു. 

പട്ടയം ലഭിക്കാനായി തെരഞ്ഞെടുക്കപ്പെട്ടവർക്കുo മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായത്തിന് അപേക്ഷിക്കുന്നവർക്കും മാധ്യമ പ്രവർത്തകർക്കും മാത്രം പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.. മറ്റുള്ളവർ ചടങ്ങിൽ നിന്ന് വിട്ടു നിന്ന് സഹകരിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു.