ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് മികച്ച കുടുംബശ്രീ സി.ഡി.എസ്*

  1. Home
  2. MORE NEWS

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് മികച്ച കുടുംബശ്രീ സി.ഡി.എസ്*

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് മികച്ച കുടുംബശ്രീ സി.ഡി.എസ്*


പാലക്കാട്‌.. കുടുംബശ്രീ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാതലത്തില്‍ മികച്ച കുടുംബശ്രീ സി.ഡി.എസ്. ആയി ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സി.ഡി.എസിനെ തെരഞ്ഞെടുത്തു. സംസ്ഥാന മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെയും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സി.ഡി.എസുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തത്സമയ അവതരണത്തിന്റെയും അടിസ്ഥാനത്തിലാണ് ശ്രീകൃഷ്ണപുരം സി.ഡി.എസിനെ മികച്ചതായി തെരഞ്ഞെടുത്തത്. 10 സി.ഡി.എസുകളാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
ജില്ലകളില്‍ ഒന്നാം സ്ഥാനം നേടിയ സി.ഡി.എസുകളില്‍ നിന്ന് സംസ്ഥാനതലത്തില്‍ മികച്ച ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ മെയ് 12 ന് തിരുവനന്തപുരത്ത് വെച്ച് തെരഞ്ഞെടുക്കും. മെയ് 17 ന് തിരുവനന്തപുരത്ത് നടക്കുന്ന കുടുംബശ്രീ ദിന സംഗമത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസ് അറിയിച്ചു.