വിയോജിപ്പിന്റെ സ്വരങ്ങളെ വേട്ടയാടുന്ന സംഘപരിവാർ സർക്കാറിന്റെ നടപടി അവസാനിപ്പിക്കുക- വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം : സംഘപരിവാറിനെതിരായി ശബ്ദമുയർത്തുന്ന മാധ്യമപ്രവർത്തകരെയും പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും വീടുകളിൽ റൈഡ് നടത്തി തങ്ങൾക്കെതിരായി ഉയർന്നുവരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സംഘപരിവാർ ഭരണകൂടത്തിന്റെ നീക്കത്തിൽ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സൈതാലി വലമ്പൂർ ഉദ്ഘാടനം ചെയ്തു.
2024ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് നീചവൃത്തിയിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത് എതിർശബ്ദമുയർത്തുന്നവരെ ഭീകരവാദ ചാപ്പ കുത്തിയും കേസിൽ പെടുത്തിയും കൊന്നും ഉന്മൂലനം ചെയ്യുന്ന രീതി ഫാസിസത്തിന് പുതിയതല്ല ഗൗരി ലങ്കേഷ് അടക്കമുള്ള നിരവധി മാധ്യമപ്രവർത്തകർ വേട്ടയാടപ്പെട്ട രാജ്യമാണിത്, വിയോജിക്കാനും വിമർശിക്കാനും പൗരന്മാർക്ക് വിലക്കാണെങ്കിൽ രാജ്യത്തിന്റെ ജനാധിപത്യം നിരർത്ഥമാണ് എന്ന് അദ്ദേഹം പറഞ്ഞു പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ് ,സക്കീർ അരിപ്ര ആഷിക് ചാത്തോലി,അബ്ദുൽ മനാഫ്,അനീസ് പേരയിൽ,ഇക്ബാൽ കെ വി,റഹ്മത്തുള്ള, ഫസൽ തിരൂർക്കാട്,മൊയ്തീൻ കെ ടി, തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.