തെരുവ് നായ ശല്ല്യം; അധികൃതർക്ക് നിവേദനം നൽകി എസ് വൈ എസ്*

ചെർപ്പുളശ്ശേരി/ അനുദിനം വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്ല്യത്തിൽ നിന്നും പൊതു ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്ക് നിവേദനം നൽകി. ചെർപ്പുളശ്ശേരി സോൺ പരിധിയിലെ മുഴുവൻ പഞ്ചായത്ത് മുൻസിപ്പാലിറ്റികളിലേക്കും എസ് വൈ എസ് നിവേദനം സമർപ്പിച്ചു.
ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിൽ എസ് വൈ എസ് ജില്ലാ സെക്രട്ടറി ശരീഫ് ചെർപ്പുളശ്ശേരി, സോൺ പ്രസിഡന്റ് റഫീഖ് സഖാഫി പാണ്ടമംഗലം, സെക്രട്ടറി അശ്റഫ് ചെർപ്പുളശ്ശേരി, സർക്കിൾ നേതാക്കളായ മുസ്തഫ സഖാഫി, സുബൈർ മഠത്തിപാപറമ്പ് എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി. നെല്ലായ പഞ്ചായത്തിൽ എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് ഉമർസഖാഫി മാവുണ്ടിരി, ഖാലിദ് അൽ ഹസനി, കെഎം സഖാഫി, സകരിയ സഅദി മാരായമംഗലം, ശമീർ , റസാഖ് സഖാഫി, ഫൈസൽ സൈനി ജുനൈദ് അൽ ഹസനി എന്നിവരും ചളവറ സർക്കിളിൽ സോൺ സെക്രട്ടറി അശ്റഫ് ചളവറ, മുഹമ്മദലി സഖാഫി ചളവറ എന്നിവരും നേതൃത്വം നൽകി.