വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര; കണ്‍സഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടി

  1. Home
  2. MORE NEWS

വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര; കണ്‍സഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടി

BUS


മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക്  കണ്‍സഷന്‍ നിഷേധിച്ചാല്‍ ബസ് ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കാന്‍ എഡിഎം എന്‍എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

 വിദ്യാര്‍ഥികളില്‍ നിന്നും അധിക തുക ഈടാക്കാന്‍ പാടില്ല. അധിക തുക ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. വെക്കേഷന്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ നല്‍കണം. നിലവിലെ നിയമപ്രകാരം സ്റ്റുഡന്‍സ് കണ്‍സഷന്‍ ലഭിക്കുന്നതിന് പ്രായ പരിധിയില്ലെന്ന്  സിവിഎം ഷരീഫ് യോഗത്തില്‍ അറിയിച്ചു. കണ്‍സഷന്‍ കാര്‍ഡിന്റെ ദുരുപയോഗം തടയാന്‍ പ്രാദേശിക തലത്തില്‍ ബസ് ഉടമകളുടെയും വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും പ്രതിനിധികള്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ച് കാര്‍ഡ് വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കും. വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. ബസുകളുടെ മിന്നല്‍ പണിമുടക്ക് നടത്താന്‍ പാടില്ല. നടത്തിയാല്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു