\u0D2A\u0D4D\u0D30\u0D24\u0D4D\u0D2F\u0D47\u0D15 \u0D2A\u0D30\u0D3F\u0D17\u0D23\u0D28 \u0D05\u0D7C\u0D39\u0D3F\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28 \u0D35\u0D3F\u0D26\u0D4D\u0D2F\u0D3E\u0D7C\u0D25\u0D3F\u0D15\u0D7E\u0D15\u0D4D\u0D15\u0D4D \u0D2A\u0D20\u0D28\u0D4B\u0D2A\u0D15\u0D30\u0D23\u0D19\u0D4D\u0D19\u0D7E \u0D35\u0D3F\u0D24\u0D30\u0D23\u0D02 \u0D1A\u0D46\u0D2F\u0D4D\u0D24\u0D41

  1. Home
  2. MORE NEWS

പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു


കോട്ടയം: സമഗ്രശിക്ഷാ കേരളയുടെയും കാഞ്ഞിരപ്പള്ളി ബി. ആർ.സിയുടെയും ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൊൻകുന്നം ജി.വി.എച്ച്. എസ.്എസ്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'കരുതലേകാം' പരിപാടി ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 

സ്‌പോൺസർഷിപ്പിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ വിനിയോഗിച്ച് വീടുകൾ കേന്ദ്രീകരിച്ച് വിദ്യാഭ്യാസം നൽകുക, കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്യുക,  ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക എന്നിവയാണ് 'കരുതലേകാം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിജ്ഞാന-വിനോദ കളിക്കോപ്പുകൾ, ബുക്കുകൾ, കളറിങ് പെൻസിലുകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.

ഈ വിദ്യാർഥികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബി.ആർ.സിയുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു പൂവ്, ആർദ്രം, കൈത്താങ്ങ്‌, കൂടെ, ഒന്നായി മുന്നേറാം തുടങ്ങി വേറിട്ട പ്രവർത്തനങ്ങളും നടത്തുന്നു.

ചടങ്ങിൽ കാഞ്ഞിരപ്പള്ളി ജില്ലാ വിദ്യാഭ്യാസ ഓ ഫീസർ ജെ. തങ്കമ്മ അധ്യക്ഷത വഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ, എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ മാണി ജോസഫ്, ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.കെ. സനൽകുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എച്ച്. ശൈലജ, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫിസർ ബിനു എബ്രഹാം, ഡയറ്റ് അധ്യാപിക സ്മിത ശങ്കർ എന്നിവർ പങ്കെടുത്തു.