ഡെലിവലി പാർട്ണേഴ്‌സിനായി സ്വിഗിയുടെ ഓണ മത്സരം

  1. Home
  2. MORE NEWS

ഡെലിവലി പാർട്ണേഴ്‌സിനായി സ്വിഗിയുടെ ഓണ മത്സരം

ഡെലിവലി പാർട്ണേഴ്‌സിനായി സ്വിഗിയുടെ ഓണ മത്സരം


തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗി ഡെലിവറി പാർട്ണേഴ്‌സിനായി ഓണമത്സരം സംഘടിപ്പിക്കുന്നു. ഓണം - പൊന്നോണം എന്ന് പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ വിജയികൾക്കായി നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മിക്‌സർ ഗ്രൈൻഡറുകൾ, ഡിന്നർ സെറ്റുകൾ, ഹെൽമെറ്റുകൾ, പവർ ബാങ്ക്, ഗിഫ്റ്റ് വൗച്ചർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങളാണ് ഈ ഓണക്കാലത്ത് വിജയികളെ കാത്തിരിക്കുന്നത്. 
നേരത്തെ ഐപിഎൽ മത്സരത്തിനോട് അനുബന്ധിച്ച് സ്വിഗി തങ്ങളുടെ ഡെലിവറി പാർട്ണേഴ്സിനായി മത്സരം സംഘടിപ്പിച്ചിരുന്നു. ദേശിയ തലത്തിൽ നടന്ന മത്സരത്തിൽ  ഒന്നാം സമ്മാനമായ മോട്ടോർ സൈക്കിൾ മൊഹമ്മദ് ഷഫീക് കരസ്ഥമാക്കി. രണ്ടാം സമ്മാനമായ എച്ച് ഡി എൽ ഇ ഡി ടിവി തിരുവനന്തപുരം തമ്പാനൂർ മേഖലയിലെ ഡെലിവെറി പാർട്ണറായ മനോജ് വി.കെ യും നേടി.
ഈ ഓണക്കാലത്ത്  ഡെലിവറി പങ്കാളികളോട് ഒപ്പം  ഓണം ആഘോഷിക്കാനുള്ള ഞങ്ങളുടെ മാർഗമാണ് പൊന്നോണം 23 എന്ന്സ്വിഗ്ഗി ഓപ്പറേഷൻസ് ജനറൽ മാനേജർ ബോബി സെബാസ്റ്റ്യൻ പറഞ്ഞു.