ചെർപ്പുളശ്ശേരി നഗര സഭയിലെ 22 വാർഡിൽ അനധികൃതമായി പ്രവർത്തിച്ച ക്വാറി ഉടമക്കെതിരെ നടപടിയെടുക്കുക

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി നഗര സഭയിലെ 22 വാർഡിൽ അനധികൃതമായി പ്രവർത്തിച്ച ക്വാറി ഉടമക്കെതിരെ നടപടിയെടുക്കുക

ചെർപ്പുളശ്ശേരി നഗര സഭയിലെ 22 വാർഡിൽ അനധികൃത മായി പ്രവർത്തിച്ച ക്വാറി ഉടമക്കെതിരെ നടപടിയെടുക്കുക


ചെർപ്പുളശ്ശേരി പാണ്ടമംഗലം പാട ശേഖരത്തിൽ പ്രകൃതിക്കും മനുഷ്യനും വിനാശ കരമായ രീതിയിൽ ഒരു മുന്നറിയിപ്പോ മുനിസിപ്പാലിറ്റിയുടെയോ വില്ലേജ് അധികാരികളുടെയോ അനുമതിയോ ഇല്ലാതെ ആണ് പാറപൊട്ടിക്കൽ നടക്കുന്നതെന്നും  ഇത്  മൂലം പ്രദേശ വാസികൾ ഭീതിയിലാണെന്നും . പരിസ്ഥിതിക്കും പ്രദേശ വാസികൾക്കും ഭീഷണി ആയ ക്വാറി പ്രവർത്തനം ഉടനടി നിർത്തിവെക്കാൻ വേണ്ട സത്വര നടപടികൾ അധികൃതർ സ്വീകരിക്കണ മെന്നു വെൽഫെയർ പാർട്ടി ചെർപ്പുളശ്ശേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപെടുന്നു അല്ലാത്ത പക്ഷം പ്രദേശ വാസികളുമായി സഹകരിച്ചു ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് അബ്ദുൾ നാസർ യു അറിയിച്ചു 
മണ്ഡലം പ്രസിഡണ്ട് അഷറഫ് , മുൻസിപ്പൽ കൗൺസിലർ അബ്ദുൽ ഗഫൂർ പി മുഹമ്മദ് ഷാ എം  അഷറഫ് വി അനിൽ പി എന്നിവർ പ്രദേശം സന്ദർശിച്ചു.