\u0D2F\u0D3E\u0D24\u0D4D\u0D30\u0D3E \u0D28\u0D3F\u0D2F\u0D28\u0D4D\u0D24\u0D4D\u0D30\u0D23\u0D24\u0D4D\u0D24\u0D3F\u0D7D \u0D07\u0D33\u0D35\u0D41\u0D28\u0D7D\u0D15\u0D3F \u0D24\u0D2E\u0D3F\u0D34\u0D4D\u0D28\u0D3E\u0D1F\u0D4D

  1. Home
  2. MORE NEWS

യാത്രാ നിയന്ത്രണത്തിൽ ഇളവുനൽകി തമിഴ്നാട്

യാത്രാ നിയന്ത്രണത്തിൽ ഇളവുനൽകി തമിഴ്നാട്


വാളയാർ: അന്തർ സംസ്ഥാന യാത്രയ്ക്ക് അതിർത്തിയിൽ തമിഴ്‌നാട്‌ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു നൽകി. കേരളത്തിൽ കോവിഡ് വ്യാപന തോതു കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണു നടപടിഭ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കാൻ ദേശീയപാതയിൽ ഒരുക്കിയ ബാരിക്കേഡുകൾ പൂർണമായി മാറ്റി. ഇന്നലെ മുതൽ പരിശോധന കൂടാതെ വാഹനങ്ങൾ ദേശീയപാതയിലൂടെ കടത്തിവിട്ടു തുടങ്ങി. നേരത്തെ കോവിഡ് വ്യാപന തോതു കുറഞ്ഞിട്ടും തമിഴ്നാട് പരിശോധന തുടർന്നതും നിയന്ത്രണങ്ങൾ പിൻവലിക്കാതിരുന്നതും കേരളത്തിൽ നിന്നുള്ള യാത്രക്കാരെ വലച്ചിരുന്നു.