വീട്ടിക്കാട് വീട്ടിത്തണൽ ഒരുക്കാൻ തണൽ പരിസ്ഥിതി കൂട്ടായ്മ...

വീട്ടിക്കാട് എന്നറിയപ്പെടുന്ന ചെർപ്പുളശ്ശേരി നഗരസഭയിലെ 32-ാം വാർഡിൽ വീട്ടിത്തണൽ ഒരുക്കാനുള്ള പ്രവർത്തനങ്ങളുമായി തൂത തണൽ പരിസ്ഥി കൂട്ടായ്മ. ഒരുകാലത്ത് വീട്ടി മരങ്ങൾ സമൃദ്ധമായി ഉണ്ടായിരുന്ന വീട്ടിക്കാടിൻ്റെ നാമം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ
വീട്ടിൽ ഒരു വീട്ടി വീട്ടിക്കാടിനായൊരു വീട്ടി എന്ന പദ്ധതിയുമായി സംഘടന രംഗത്ത് എത്തിയത് . പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ പ്രദേശത്തെ 250 കുടുംബങ്ങൾക്ക് വീട്ടി തൈകൾ വിതരണം ചെയ്തു. തെക്കുമ്മുറി ബീ.വി .എ.എൽപി സ്കൂളിൽ വച്ച് നടന്ന ചടങ്ങ് ചെർപ്പുളശ്ശേരി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി. പ്രമീള ഉദ്ഘാടനം ചെയ്തു. തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ.അച്യുതാനന്ദൻ, മുൻ നഗരസഭാ കൗൺസിലർ എം. മനോജ്മാസ്റ്റർ, തെക്കുമ്മുറി പോസ്റ്റ് മാസ്റ്റർ
വാഴേങ്കടആനന്ദൻ, ഗോവിന്ദൻകുട്ടി വീട്ടിക്കാട്, സുജിത്ത് നടുവട്ടം എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ പ്രദേശത്ത് തൈ നട്ട് സംരക്ഷിക്കാൻ താല്പര്യം ഉള്ള മുഴുവൻ വീടുകളിലേക്കും വീട്ടി തൈകൾ നൽകാനാണ് സംഘടന ലക്ഷ്യമിടുന്നത് .