വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ ഔഷധ ഗ്രാമം പദ്ധതിക്ക് തുടക്കമായി.

  1. Home
  2. MORE NEWS

വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ ഔഷധ ഗ്രാമം പദ്ധതിക്ക് തുടക്കമായി.

വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ ഔഷധ ഗ്രാമം പദ്ധതിക്ക് തുടക്കമായി.


വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ഔഷധഗ്രാമം പദ്ധതി ഒറ്റപ്പാലം എം.എൽ.എ.കെ.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
13 വാർഡുകളിലായി ഓരോ വീട്ടിലും ഒരു പ്രത്യേക ഔഷധസസ്യം നടുന്നതിനുള്ള ഒരുക്കങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്.
പദ്ധതി സംഘാടന പ്രവർത്തനങ്ങൾക്ക് സംസ്കൃതി പരിസ്ഥിതി കൂട്ടായ്മയുടെ സഹകരണവുമുണ്ട്.
  കറുവപട്ട കൂവളം, കുടംപുളി, ആര്യവേപ്പ്, ലക്ഷ്മിതരു , രക്തചന്ദനം, മരചാമ്പ, പൂച്ചപ്പഴം, പൈൻ ( കുത്തിരിക്കം), മൂട്ടിൽ പഴം, പതിമുഖം, നെല്ലി, സോപ്പ്നട്ട്, ഇലഞ്ഞി, . നീരോളി എന്നീ സസ്യങ്ങളാണ് വിവിധ വാർഡുകളിൽ നടുന്നത്.
  ഇനി മുതൽ ഓരോ ഔഷധ സസ്യങ്ങളുടെ പേരിലാവും ഓരോ വാർഡുകളും അറിയപ്പെടുന്നത്.
   ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ശ്രീധരൻ, ബ്ലോക് ഞ്ചായത്ത് അംഗങ്ങളായ കെ. പ്രജീഷ് കുമാർ, സി. പത്മപ്രിയ, വൈസ്.പ്രസിഡണ്ട് കെ.എം. പരമേശ്വരൻ, കെ. അനിൽകുമാർ, കെ.പ്രേമ, വി.ബിന്ദു, ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ, സംസ്കൃതി രാജേഷ് എന്നിവർ സംസാരിച്ചു.