ബിജെപി പാലക്കാട്‌ മൗന ജാഥ നടത്തി.

  1. Home
  2. MORE NEWS

ബിജെപി പാലക്കാട്‌ മൗന ജാഥ നടത്തി.

ബിജെപി പാലക്കാട്‌ മൗന ജാഥ നടത്തി.


പാലക്കാട്‌ : വിഭജന ഭീകരതയുടെ സ്മൃതി ദിനത്തോട് അനുബന്ധിച്ച്  ബിജെപി പാലക്കാട്‌ മൗന ജാഥ നടത്തി. പാലക്കാട്‌ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ജാഥ ഉൽഘാടനം ചെയ്തു. വിഭജനം കൊണ്ട് ആർക്കും നേട്ടം ഉണ്ടായിട്ടില്ലെന്നും മതത്തിന്റെ പേരിലുള്ള വിഭജനം തെറ്റായിപോയി എന്ന് പാകിസ്ഥാനിലെ ജനങ്ങൾ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.


കോട്ടമൈതാനത്തുനിന്ന്  തുടങ്ങിയ മൗന ജാഥ കഥളിവനത്തിൽ സമാപിച്ചു. തുടർന്ന് ഡോക്യൂമെന്ററി പ്രദർശനം നടന്നു. ബിജെപി ജില്ല പ്രസിഡന്റ്‌ കെ.എം.ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ സ്വാഗതവും, എ.കെ.ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു. ഉപാധ്യക്ഷ  ടി.ബേബി, സെക്രെട്ടറിമാരായ കെ.എം.ബിന്ദു, സുമലത മുരളി, കെ.സുമതി, യുവമോർച്ച ജില്ലാ അധ്യക്ഷൻ  പ്രശാന്ത് ശിവൻ,  മഹിളാമോർച്ച ജില്ലാ അധ്യക്ഷ പി.സത്യഭാമ, സംസ്ഥാന കൌൺസിൽ അംഗം സി.മധു,  മണ്ഡലം പ്രെസിഡണ്ടുമാരായ  കെ.ബാബു, പിബി.പ്രമോദ്, കെ.ശ്രീകുമാർ, കെ.വിജീഷ് പിരായിരി  തുടങ്ങിയവർ പങ്കെടുത്തു.