ജന്മദിനത്തിൽ സ്ക്കൂൾ ലൈബ്രറിയ്ക്ക് പുസ്തകം നൽകി.

  1. Home
  2. MORE NEWS

ജന്മദിനത്തിൽ സ്ക്കൂൾ ലൈബ്രറിയ്ക്ക് പുസ്തകം നൽകി.

Va


ജന്മദിനത്തിൽ സ്ക്കൂൾ ലൈബ്രറിയ്ക്ക് പുസ്തകം നൽകി.
വാണിയംകുളം. വായനാ വാരാഘോഷത്തിനിടയിൽ ജന്മദിനം വന്നപ്പോൾ സ്ക്കൂൾ ലൈബ്രറിയ്ക്കും ക്ലാസ്സ് ലൈബ്രറിയിലേയ്ക്കും പുസ്തകം നൽകി വാണിയംകുളം ടി.ആർ.കെയിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ദേവനന്ദൻ.കെ. മനോജ് മാതൃകയായി.രാക്കവിതക്കൂട്ടം കവിതകളും, ഡോ.സൽമ തയ്യിലിൻ്റെ മഹാഭാരതം കവി താവഴികൾ എന്ന പുസ്തകങ്ങളാണ് ലൈബ്രറിയിലേയ്ക്ക് നൽകിയത്. ടി.ആർ.കെ സ്ക്കൂൾ ഹെഡ്മാസ്റ്റർ പി.ജഗദീഷ്, ക്ലാസ് ടീച്ചർ ഉമ.പി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങിVa.ജന്മദിനത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുന്ന പുസ്തക വിതരണം അനുകരണീയമാണെന്നും ജന്മദിനം ആഘോഷിക്കുന്ന വിദ്യാർത്ഥികൾ ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ നൽകുന്നത് മഹത്തായ കാര്യമാണെന്നും പുസ്തകം ഏറ്റുവാങ്ങി കൊണ്ട് ഹെഡ്മാസ്റ്റർ പി.ജഗദീഷ് പറഞ്ഞു.പുതിയ തലമുറ വായിച്ച് തന്നെ വളരേണ്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.