\u0D13\u0D1F\u0D3F\u0D15\u0D4D\u0D15\u0D4A\u0D23\u0D4D\u0D1F\u0D3F\u0D30\u0D3F\u0D15\u0D4D\u0D15\u0D46 \u0D15\u0D3E\u0D31\u0D3F\u0D28\u0D41 \u0D24\u0D40\u0D2A\u0D3F\u0D1F\u0D3F\u0D1A\u0D4D\u0D1A\u0D41; \u0D2F\u0D3E\u0D24\u0D4D\u0D30\u0D15\u0D4D\u0D15\u0D3E\u0D7C \u0D07\u0D31\u0D19\u0D4D\u0D19\u0D3F\u0D2F\u0D4B\u0D1F\u0D3F \u0D30\u0D15\u0D4D\u0D37\u0D2A\u0D4D\u0D2A\u0D46\u0D1F\u0D4D\u0D1F\u0D41.

  1. Home
  2. MORE NEWS

ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി രക്ഷപ്പെട്ടു.

ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടിച്ചു, യാത്രക്കാർ ഇറങ്ങിയോടി രക്ഷപ്പെട്ടു.


പാലക്കാട്:  ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തേങ്കുറുശ്ശി വിളയഞ്ചാത്തനൂർ സ്വദേശിയും എറണാകുളം തൃപ്പൂണിത്തുറ ശബരി എക്സ്പോസിലെ ഉദ്യോഗസ്ഥനുമായ വിജയകുമാറും കുടുംബവും സഞ്ചരിച്ച കാറിനാണു തീപിടിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ മന്തക്കാട് റോഡിലാണ് അപകടം. വിജയകുമാറിന്റെ അമ്മ, ഭാര്യ, മക്കൾ, ചെറിയമ്മ എന്നിവരാണു കാറിലുണ്ടായിരുന്നത് മലമ്പുഴ ഡാം സന്ദർശിച്ചു മടങ്ങുകയായിരുന്നു കുടുംബം.