ബാല്യം അമൂല്യം പദ്ധതി സ്ക്കൂൾതല ഉദ്ഘാടനവും മഞ്ചാടി കബ്ബ് രൂപീകരണവും നടത്തി*

  1. Home
  2. MORE NEWS

ബാല്യം അമൂല്യം പദ്ധതി സ്ക്കൂൾതല ഉദ്ഘാടനവും മഞ്ചാടി കബ്ബ് രൂപീകരണവും നടത്തി*

ബാല്യം അമൂല്യം പദ്ധതി സ്ക്കൂൾതല ഉദ്ഘാടനവും മഞ്ചാടി കബ്ബ് രൂപീകരണവും നടത്തി*


ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് പരിധിയിൽ   "ബാല്യം അമൂല്യം" പദ്ധതിയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട  കുറ്റാനശ്ശേരി സ്കൂളിൽ  ബാല്യം അമൂല്യം പദ്ധതിയുടെ സ്ക്കൂൾതല ഉദ്ഘാടനവും മഞ്ചാടി കബ്ബ് രൂപീകരണവും നടത്തി.   വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി. ജയലക്ഷ്മി  ബാല്യം അമൂല്യം പദ്ധതിയുടെ സ്ക്കൂൾതല ഉദ്ഘാടനം  നിർവ്വഹിച്ചു. തുടർന്ന് പരിപാടിയുടെ ഭാഗമായി മഞ്ചാടി ക്ലബ്ബിന്റെ  രൂപീകരണവും ഉദ്ഘാടനവും നടത്തി. ഒറ്റപ്പാലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീജേഷ്  രക്ഷിതാക്കൾക്ക് വിമുക്തി ലഹരി വിരുദ്ധ സന്ദേശം നൽകുകയും  മഞ്ചാടി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ബാല്യം അമൂല്യം പദ്ധതി സ്ക്കൂൾതല ഉദ്ഘാടനവും മഞ്ചാടി കബ്ബ് രൂപീകരണവും നടത്തി*

സ്ക്കൂൾ പി.ടി.എ. പ്രസിഡന്റ്  ഷഹീർ അലി  സ്വാഗതം പറഞ്ഞ ചടങ്ങിൽ വെള്ളിനേഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.എം.  പരമേശ്വരൻ  അധ്യക്ഷനായി.

ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് തല വിമുക്തി കോഡിനേറ്ററും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ കെ.  വസന്തകുമാർ  ബാല്യം അമൂല്യം പദ്ധതി വിശദീകരിച്ചു. 

തുടർന്ന്   മദർ പി.ടി.എ. പ്രസിഡന്റ് സജിത പ്രിയേഷ്, BRC  ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ പ്രിയേഷ്. എൻ.പി 
ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എസ്. സമീർ,  അധ്യാപകരായ ആദിൽ,  സ്റ്റാഫ് സെക്രട്ടറി ഗിരിവാസൻ എന്നിവർ സംസാരിച്ചു. ഒറ്റപ്പാലം എക്സൈസ് സർക്കിൾ ഓഫീസിലെയും  ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെയും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. 

പരിപാടിക്ക്  സ്കൂൾ ഹെഡ്മിസ്ട്രസ്സ്  രാജ ലക്ഷ്മി നന്ദി പറഞ്ഞു.