ചെർപ്പുളശേരി നഗരസഭയുടെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്ത നടന്നു

  1. Home
  2. MORE NEWS

ചെർപ്പുളശേരി നഗരസഭയുടെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്ത നടന്നു

ചെർപ്പുളശേരി നഗരസഭയുടെയും കൃഷി ഭവന്റെയും  ആഭിമുഖ്യത്തിൽ  ഞാറ്റുവേലചന്ത നടന്നു. ചന്തയുടെ


ചെർപ്പുളശ്ശേരി. നഗരസഭ പരിധിയിലെ കർഷകർക്ക് പച്ചക്കറി വിത്തുകളും, കുരുമുളക് തൈകളും നൽകി ചെർപ്പുളശേരി നഗരസഭയുടെയും കൃഷി ഭവന്റെയും  ആഭിമുഖ്യത്തിൽ  ഞാറ്റുവേലചന്ത നടന്നു. ചന്തയുടെ  ഉദ്ഘടനം  വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി ഷമീജിന്റെ  അധ്യക്ഷതയിൽ   നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ നിർവഹിച്ചു.  മികച്ച ഇനം WCT കുറ്റ്യാടി തെങ്ങിൻ തൈകൾ  50 രൂപ നിരക്കിലും ഞാറ്റുവേല ചന്തയിൽ ലഭ്യമാണ്. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടി പ്രമീള   വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ടി സാദിഖ് ഹുസൈൻ കൗൺസിലർ  കെ മണികണ്ഠൻ.       കമലം   എന്നിവർ പങ്കെടുത്തു സംസാരിച്ചു കൃഷി ഓഫീസർ സുനിൽകുമാർ  ചടങ്ങിന് സ്വാഗത
പറഞ്ഞു   അഗ്രിക്കൾചർ അസിസ്റ്റന്റ് ഇന്ദു നന്ദിപറഞ്ഞു.