എഫ് ഐ ടി യു ദശവാർഷിക പ്രഖ്യാപന സമ്മേളനം സെപ്തംബർ 23 ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും

തൃശ്ശൂർ. രാജ്യത്തെ സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളി വർഗത്തിന്റെ അവകാശത്തിനായി 10 വർഷം മുമ്പ് രൂപപ്പെട്ട തൊഴിലാളി പ്രസ്ഥാനമാണ് എഫ്.ഐ.ടി.യു. രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി നിരവധി യൂണിയനുകൾ എഫ്.ഐ.ടി.യു വിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. തൊഴിലാളി സമൂഹം നിരവധി ചരിത്രപരമായ അവകാശ പോരാട്ടങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും നേടിയെടുത്ത തൊഴിലവകാശങ്ങൾ കോർപറേറ്റുകൾക്കു വേണ്ടി ഭരണകൂടങ്ങൾ റദ്ദു ചെയ്യുവാൻ ശ്രമിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ നിരവധി പോരാട്ടങ്ങളിൽ നിർണായകമായ സാന്നിദ്ധ്യമാകാൻ എഫ് ഐ ടി യു വിന് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര - കേരള സർക്കാരുകൾ തൊഴിലാളി വിരുദ്ധ നിലപാടുകളുമായാണ് മുന്നോട്ട് പോകുന്നത്. തൊഴിലവകാശങ്ങളെ ഹനിക്കുന്ന ലേബർ കോഡുകൾ നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയ അവകാശങ്ങളെ ഹനിക്കുന്നതാണ്. സംസ്ഥാന സർക്കാരുകൾ സമീപകാലത്ത് വരുത്തിയ ചുമട്ടു തൊഴിലാളി നിയമം അടക്കമുള്ള നിയമ ഭേദഗതികളും തൊഴിലാളി വിരുദ്ധങ്ങളാണ്. ഇത്തരം നടപടികൾക്കെതിരെ പല തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിന് തയ്യാറാകുന്നില്ല എന്നതും ഖേദകരമാണ്. തൊഴിലാളികളുടെ അവകാശങ്ങളെ നിലനിർത്താൻ ബദൽ തൊഴിലാളി സംഘടന എന്ന നിലയിലാണ് എഫ്.ഐ.ടി.യു രംഗത്ത് വരുന്നത്. സമാന ചിന്താഗതിയുള്ള തൊഴിലാളി സംഘടനകളുായി ഐക്യപ്പെട്ട് ശക്തമായ തൊഴിലാളി മുന്നേറ്റങ്ങൾ രൂപപ്പെടുത്തുക എന്ന ആശയം എഫ്.ഐ.ടി.യു മുന്നോട്ട് വെയ്ക്കുന്നു. കഴിഞ്ഞ 10 വർഷത്തെ തൊഴിലവകാശ മുന്നേറ്റങ്ങൾ മുന്നിൽ വെച്ച് എഫ്.ഐ.ടി.യു അതിന്റെ ദശ വാർഷിക പരിപാടികൾ രാജ്യമെങ്ങും കാമ്പയിനുകളായും സമരപരിപാടികളായും സംഘടിപ്പിക്കുന്നു. ദശവാർഷിക പ്രഖ്യാപന സമ്മേളനം നടക്കുകയാണ് 23 / 09 / 2023 നു ഉച്ചയ്ക്ക് 2.30 നു തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് . ദേശീയ പ്രസിഡണ്ട് ഷൈഖ് മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പ്രമുഖ ട്രേഡ് യൂണിയൻ , രാഷ്ടീയ നേതാക്കൾ പങ്കെടുക്കും
ജ്യോതിവാസ് പറവൂർ
സംസ്ഥാന പ്രസിഡണ്ട് എഫ്.ഐ ടി യു
ഉസ്മാൻ മുല്ലക്കര
സംസ്ഥാന ട്രഷറർ എഫ് ഐ ടി യു
ഷാനവാസ് പീ ജെ
സംസ്ഥാന സെക്രട്ടറി എഫ് ഐ ടി യു
ഹംസ എളനാട്
ജില്ല പ്രസിഡണ്ട് എഫ് ഐ ടി യു
സരസ്വതി വലപ്പാട്
ജില്ല വൈസ് പ്രസിഡണ്ട് എഫ് ഐ ടി യു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു