സി പി ഐ എം ചളവറ ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ തറക്കല്ലിടൽ ജില്ലാ സെക്രട്ടറി നിർവഹിച്ചു

ചെർപ്പുളശ്ശേരി. സി പി എം ചളവറ ലോക്കൽ കമ്മറ്റി 10 ലക്ഷം രൂപ ചിവഴിച്ച് ഒരു കുടുംബത്തിന് പുതിയ വീട് നിർമ്മിച്ചു നൽകുന്നു. മൂന്നാം വാർഡിലെ ചാക്കുന്നത്ത് രാജനാണ് സേനഹവീട് സി പി എം നിർമ്മിച്ച് നൽകുന്നത്. ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു തറക്കല്ലിടൽ നിർവ്വഹിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ഏരിയ കമ്മറ്റി അംഗം എം പി ബാലൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നന്ദകുമാർ ഏരിയ കമ്മറ്റി അംഗങ്ങളായ ഇ ചന്ദ്രബാബു, ഇ വിനോദ് കുമാർ ചളവറ ലോക്കൽ സെക്രട്ടറി പി കെ ജയപ്രകാശ്, കയിലിയാട് ലോക്കൽ സെക്രട്ടറി പി. ഉണ്യേൻകുട്ടി, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി കെ അനിൽകുമാർ എസ് രാധാകൃഷ്ണൻ,ടി.രാമകൃഷ്ണൻ ബ്രാഞ്ച് സെക്രട്ടറി ടി വിലാസിനി, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ഏത് സമയത്തും നിലംപൊത്താവുന്ന ചെറിയ ഒരു വീട്ടിലാണ് വർഷങ്ങളായി ചാക്കുന്നത്ത് ലക്ഷമിയും മകൻ രാജനും കുടുംബവും താമാസിച്ചിരുന്നത്. സി പി എം പ്രവർത്തകരോട് ലക്ഷ്മി തന്റെ വീടിന്റെ അവസ്ഥയെ കുറിച്ച് എപ്പോഴും വിശദീകരിക്കും. അവസ്ഥ മനസ്സിലാക്കിയ സി പി എം ലോക്കൽ കമ്മറ്റി ലക്ഷ്മിക്ക് വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചെങ്കിലും വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ലക്ഷ്മി മരണത്തിന് കീഴടങ്ങി. നിശ്ചയിച്ച കുടുംബത്തിന് തന്നെ വീട് നിർമ്മിച്ചു നൽകാൻ സി പി എം ചളവറ ലോക്കൽ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന് ഏകദേശം 10 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്താകെ സി പി എം ലോക്കൽ കമ്മറ്റികളിൽ അർഹരെ കണ്ടെത്തി സ്നേഹ വീട് നിർമ്മിച്ചു നൽകുന്നുണ്ട്. ചെർപ്പുള്ളശ്ശേരി ഏരിയ കമ്മറ്റിയിലെ 8 ലോക്കൽ കമ്മിറ്റികളിൽ അഞ്ചിടത്തും സ്നേഹ വീട് നിർമ്മാണം പൂർത്തിയായി കുടുംബങ്ങൾക്ക് കൈമാറി. മൂന്നിത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.