സാമ്പത്തിക ഞെരുക്കത്തിലും തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം സർക്കാർ വർദ്ധിപ്പിച്ചു: മന്ത്രി എം.ബി രാജേഷ്*

  1. Home
  2. MORE NEWS

സാമ്പത്തിക ഞെരുക്കത്തിലും തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം സർക്കാർ വർദ്ധിപ്പിച്ചു: മന്ത്രി എം.ബി രാജേഷ്*

സാമ്പത്തിക ഞെരുക്കത്തിലും തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം സർക്കാർ വർദ്ധിപ്പിച്ചു: മന്ത്രി എം.ബി രാജേഷ്*


തൃത്താല. സമാനതകളില്ലാത്ത സാമ്പത്തിക ഞെരുക്കം സംസ്ഥാനത്തിനു മേൽ അടിച്ചേൽപ്പിയ്ക്കപ്പെട്ടപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വർദ്ധിപ്പിച്ച സർക്കാരാണ് കേരളത്തിലേതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൃത്താല അൻസാരി കൺവെൻഷൻ സെന്ററിൽ സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ഉദ്ഘാടന പരിപാടിയിൽ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന് തദ്ദേശ ഭരണത്തോടും വികേന്ദ്രീകൃത ആസൂത്രണത്തോടുമുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും ഇത്രയും വിഹിതം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നില്ല. തദ്ദേശ ദിനാഘോഷത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തത്തോടെ നടന്ന മേളയായി തൃത്താല ചാലിശേരിയിലെ മേള മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ജനങ്ങൾക്ക് സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പു വരുത്തുക, അതി ദാരിദ്ര്യം നിർമാർജനം ചെയ്യാനുള്ള പ്രായോഗിക നടപടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക, പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ശുചിത്വം ഉറപ്പു വരുത്തുക, പ്രാദേശികമായ വിഭവ സമാഹരണത്തിലൂടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക എന്നിങ്ങനെ അഞ്ച് കടമകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിർവഹിക്കേണ്ടതുണ്ടെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഈ കാര്യങ്ങളെല്ലാം വിശദമായി ചർച്ച ചെയ്യുന്ന വേദിയായി തദ്ദേശ ദിനാഘോഷം മാറുമെന്നും മന്ത്രി പറഞ്ഞു.