\u0D2A\u0D46\u0D7B\u0D37\u0D7B\u0D15\u0D3E\u0D30\u0D4B\u0D1F\u0D41\u0D33\u0D4D\u0D33 \u0D38\u0D7C\u0D15\u0D4D\u0D15\u0D3E\u0D7C \u0D05\u0D35\u0D17\u0D23\u0D28 \u0D05\u0D35\u0D38\u0D3E\u0D28\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D15\u0D4D\u0D15\u0D23\u0D02

  1. Home
  2. MORE NEWS

പെൻഷൻകാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണം

പാലക്കാട്:


പാലക്കാട്: സർവീസ് പെൻഷൻ കാരോടുള്ള അവഗണന അവസാനിപ്പിച്ച് , ആരോഗ്യ ഇൻഷൂറൻസ് പദ്ധതി  കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നും, പെൻഷൻ പരിഷ്കരണ, ക്ഷാമബത്താ കുടിശികയുടെ 3 ഉം 4 ഉo ഗഡുക്കൾ പെൻഷൻകാർക്ക് ഉടനെ ലഭ്യമാക്കണമെന്നും,   നെല്ലായ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹാളിൽ വച്ച് ചേർന്ന , കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ  കെഎസ്എസ്പിഎ  നെല്ലായ മണ്ഡലം കമ്മറ്റി രൂപീകരണ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.  നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് എം. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗം,

കോൺഗ്രസ്സ് മണ്ഡലംപ്രസിഡണ്ട് എൻ.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ   ജില്ലാ സെക്രട്ടറി  കെ. ബാലകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.  കെ.ടി . വേണുഗോപാലൻ എം.ഇ  രാധാകൃഷ്ണദാസ്,ഓ.പി.  ബിനീഷ് മാസ്റ്റർ, എം. ജയരാജൻ, എം.ആർ.   അരുൺ, സി.എം. കൃഷ്ണ പ്രഭ, കെ.പി  അബൂബക്കർ, മോഹന ദാസൻ പി.കെ.  പി.എ.  മുംതാസ് ,പി. എസ്.  നെജ്മു എന്നിവർ സംസാരിച്ചു.  മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട്: പി. എസ്. നെജുമു, സെക്രട്ടറി: പി.എ. മുംതാസ്, ഖജാൻജി: മോഹന ദാസൻ പി.കെ. വനിതാ ഫോറം കൺവീനർ: ഓ.പി.  ചന്ദ്രിക എന്നിവരെ തിരഞ്ഞെടുത്തു.