\u0D2E\u0D4B\u0D28\u0D4D‍\u0D38\u0D28\u0D4D‍ \u0D2E\u0D3E\u0D35\u0D41\u0D19\u0D4D\u0D15\u0D32\u0D4D‍ \u0D15\u0D47\u0D38\u0D3F\u0D32\u0D4D‍ \u0D05\u0D28\u0D3F\u0D24 \u0D2A\u0D41\u0D32\u0D4D\u0D32\u0D2F\u0D3F\u0D32\u0D3F\u0D28\u0D4D\u0D31\u0D46 \u0D2A\u0D19\u0D4D\u0D15\u0D4D \u0D0E\u0D28\u0D4D\u0D24\u0D3E\u0D23\u0D46\u0D28\u0D4D\u0D28\u0D4D \u0D38\u0D02\u0D38\u0D4D\u0D25\u0D3E\u0D28 \u0D38\u0D30\u0D4D‍\u0D15\u0D4D\u0D15\u0D3E\u0D30\u0D3F\u0D28\u0D4B\u0D1F\u0D4D \u0D39\u0D48\u0D15\u0D4D\u0D15\u0D4B\u0D1F\u0D24\u0D3F.

  1. Home
  2. MORE NEWS

മോന്‍സന്‍ മാവുങ്കല്‍ കേസില്‍ അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി.

മോന്‍സന്‍ മാവുങ്കല്‍ കേസില്‍ അനിത പുല്ലയിലിന്റെ പങ്ക്


മോന്‍സന്‍ മാവുങ്കല്‍ കേസില്‍ അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന്  സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ഹൈക്കോടതിയില്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ അന്വേഷിക്കാന്‍ അധികാരമുള്ളൂവെന്നും മറ്റ് വിഷയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ നിയോഗിക്കുകയാണ് ഉചിതമെന്നും പൊലീസ് കേസെടുക്കാന്‍ വൈകിയതിനാലാണ് ഇഡി അന്വേഷണം തുടങ്ങാന്‍ വൈകിയതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ പറഞ്ഞു. മോന്‍സനുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനാകില്ലെന്നും ഇവ ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണെന്നും എഡിജിപിയും ഡിജിപിയും ആരോപണവിധേയരായി എന്നുള്ളത് ആശങ്കപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു.