\u0D09\u0D2A\u0D4D\u0D2A\u0D41\u0D15\u0D41\u0D33\u0D24\u0D4D\u0D24\u0D4D \u0D35\u0D40\u0D23\u0D4D\u0D1F\u0D41\u0D02 \u0D2A\u0D41\u0D32\u0D3F \u0D07\u0D31\u0D19\u0D4D\u0D19\u0D3F \u0D06\u0D1F\u0D3F\u0D28\u0D46 \u0D15\u0D1F\u0D3F\u0D1A\u0D4D\u0D1A\u0D41 \u0D15\u0D4A\u0D28\u0D4D\u0D28\u0D41

  1. Home
  2. MORE NEWS

ഉപ്പുകുളത്ത് വീണ്ടും പുലി ഇറങ്ങി ആടിനെ കടിച്ചു കൊന്നു

ഉപ്പുകുളത്ത് വീണ്ടും പുലി ഇറങ്ങി ആടിനെ കടിച്ചു കൊന്നു


ഉപ്പുകുളം ∙ എടത്തനാട്ടുകര മലയോരവാസികളുടെ  ഉറക്കം കെടുത്തി വന്യജീവികളുടെ ആക്രമണം തുടരുന്നു. ഇന്നലെ ഉച്ചയ്ക്കു മൂന്നിന് കപ്പി ഭാഗത്ത് എൻഎസ്എസ് എസ്റ്റേറ്റിൽ പടുകുണ്ടിൽ മുഹമ്മദുപ്പ മേയാൻ വിട്ട ആട്ടിൻ കൂട്ടത്തിൽ ഒന്നിനെ പുലി കടിച്ചു കൊന്നു. മറ്റൊന്നിനെ മാരകമായി പരുക്കേൽപിച്ചു. ഒരു വയസ്സും 5 മാസവും പ്രായമുള്ള ആൺ ആടിനെയാണ് കൊന്ന് ആന്തരികാവയവങ്ങൾ തിന്ന നിലയിൽ തോട്ടത്തിൽ കണ്ടത്.