ഒന്നിലും പിടി കൊടുക്കാതെ അകത്തേത്തറയിലെ പുലി;

പാലക്കാട് ∙ കെണിയിലും ക്യാമറയിലും പിടി കൊടുക്കാതെ അകത്തേത്തറയിലെ പുലി. നാടിനെ ഭീതിയിലാഴ്ത്തിയ പുലിയെ പിടികൂടാൻ അകത്തേത്തറ പിഎച്ച്സിക്കു സമീപം വൃന്ദാവൻ കോളനിയിൽ കെണിയും. ക്യാമറയും വച്ചെങ്കിലും രണ്ടു ദിവസമായി പുലി ആ വഴിക്കു വന്നിട്ടില്ല.
തുടർനടപടികൾ എന്തു വേണമെന്ന് ആലോചിക്കുകയാണു വനംവകുപ്പ്.. ജനജീവിതത്തിനു ഭീഷണിയായ പുലിയെ മയക്കുവെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള നടപടിക്രമങ്ങൾ വനംവകുപ്പ് നടത്തിവരികയാണ്.