തൂത ഭഗവതി ക്ഷേത്രത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കാളവേല..-പൂരം ആഘോഷങ്ങൾക്ക് കൊടി കയറി

  1. Home
  2. MORE NEWS

തൂത ഭഗവതി ക്ഷേത്രത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കാളവേല..-പൂരം ആഘോഷങ്ങൾക്ക് കൊടി കയറി

തൂത ഭഗവതി ക്ഷേത്രത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കളവേല -പൂരം ആഘോഷങ്ങൾക്ക് കൊടി കയറി


തൂത ഭഗവതി ക്ഷേത്രത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കളവേല -പൂരം ആഘോഷങ്ങൾക്ക് കൊടി കയറി പുലർച്ചെ 4ന് കണിഒരുക്കി നടതുറന്നു നൂറുകണക്കിന് ഭക്തർ വിഷുക്കൈനീട്ടം വാങ്ങാൻ ക്ഷേത്രത്തിലേക്ക്   ഒഴുകിഎത്തി. വൈകുന്നേരം 4ന് നടതുറന്നു 6.30ന് ദീപാരാധനക്കുശേഷം ഭക്തജനങ്ങളുടെ അനുമതി യോടെ ഈ വർഷത്തെ ഉത്സവത്തിന് കൊടിയുയർന്നു. തുടർന്ന് പ്രശസ്ത മദ്ദളകലാകാരൻ ചേർപ്പുളശ്ശേരി ശിവന്റെ നേതൃത്വത്തിൽ ഇരട്ട മദ്ദള കേളിക്ക്ശേഷം ചുറ്റുവിളക്കും തുടർന്ന് കാറൽമണ്ണ  കാളിക്കടവ്, തൂത അക്കരെ, തെക്കുംമുറി എന്നിവിടങ്ങളിൽ നിന്നും കതിർ വേല,  കൂറവരവ് എന്നിവയും കാവിറങ്ങിയതോടെ കൂത്ത് മുളയിടൽ ചടങ്ങു നടന്നു. പ്രസ്തുത ചടങ്ങിന് അവകാശികളയ വടക്കും മുറി കളരിക്കൽ പണിക്കന്മാരും, അമ്പലപ്പാറ രാമകൃഷ്ണനും  നേതൃത്വം നൽകി. മെയ്‌ 9താലപ്പൊലി, 10ന് വേല 11ന് കാളവേല 12ന് പൂരം 13ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും