\u0D05\u0D38\u0D41\u0D16\u0D24\u0D4D\u0D24\u0D46 \u0D24\u0D41\u0D1F\u0D30\u0D4D‍\u0D28\u0D4D\u0D28\u0D4D \u0D1A\u0D3F\u0D15\u0D3F\u0D24\u0D4D\u0D38\u0D2F\u0D3F\u0D32\u0D4D‍ \u0D15\u0D34\u0D3F\u0D2F\u0D41\u0D28\u0D4D\u0D28 \u0D2E\u0D28\u0D4D‍\u0D2E\u0D4B\u0D39\u0D28\u0D4D‍ \u0D38\u0D3F\u0D19\u0D3F\u0D28\u0D4D \u0D30\u0D4B\u0D17\u0D2E\u0D41\u0D15\u0D4D\u0D24\u0D3F \u0D06\u0D36\u0D02\u0D38\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D2A\u0D4D\u0D30\u0D27\u0D3E\u0D28\u0D2E\u0D28\u0D4D\u0D24\u0D4D\u0D30\u0D3F

  1. Home
  2. MORE NEWS

അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മന്‍മോഹന്‍ സിങിന് രോഗമുക്തി ആശംസിച്ച് പ്രധാനമന്ത്രി

ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്നും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാമെന്നും' മോദി ട്വിറ്റെറിലെഴുതിയ സന്ദേശത്തിലൂടെ പറഞ്ഞു.  ഡെല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ബുധനാഴ്ചയാണ് മന്‍മോഹന്‍ സിങിനെ പ്രവേശിപ്പിച്ചത്. ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് വ്യാഴാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ആശുപത്രിയിലെത്തിയിരുന്നു. പനിമൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും എയിംസ് ആശുപത്രി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.  ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തെ മന്‍ഡ മോഹന്‍ സിങ്ങിനെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


ന്യൂഡെല്‍ഹി: പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റെറിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.ആരോഗ്യവാനായി തിരിച്ചു വരട്ടെ എന്നും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാമെന്നും' മോദി ട്വിറ്റെറിലെഴുതിയ സന്ദേശത്തിലൂടെ പറഞ്ഞു.ഡെല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ബുധനാഴ്ചയാണ് മന്‍മോഹന്‍ സിങിനെ പ്രവേശിപ്പിച്ചത്. ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് വ്യാഴാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ആശുപത്രിയിലെത്തിയിരുന്നു. പനിമൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും എയിംസ് ആശുപത്രി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തെ മന്‍ഡ മോഹന്‍ സിങ്ങിനെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.