\u0D05\u0D24\u0D3F\u0D26\u0D30\u0D3F\u0D26\u0D4D\u0D30\u0D30\u0D41\u0D1F\u0D46 \u0D28\u0D3F\u0D7C\u0D23\u0D2F \u0D2A\u0D4D\u0D30\u0D15\u0D4D\u0D30\u0D3F\u0D2F: \u0D1C\u0D28\u0D15\u0D40\u0D2F \u0D38\u0D2E\u0D3F\u0D24\u0D3F \u0D2A\u0D30\u0D3F\u0D36\u0D40\u0D32\u0D28\u0D24\u0D4D\u0D24\u0D3F\u0D28\u0D41 \u0D24\u0D41\u0D1F\u0D15\u0D4D\u0D15\u0D02

  1. Home
  2. MORE NEWS

അതിദരിദ്രരുടെ നിർണയ പ്രക്രിയ: ജനകീയ സമിതി പരിശീലനത്തിനു തുടക്കം

അതിദരിദ്രരുടെ നിർണയ പ്രക്രിയ:  ജനകീയ സമിതി പരിശീലനത്തിനു തുടക്കം


കോട്ടയം: അതിദരിദ്രരുടെ നിർണയ പ്രക്രിയയുടെ രണ്ടാം ഘട്ടമായ ജനകീയ സമിതി അംഗങ്ങൾക്കുള്ള പരിശീലനത്തിനു തുടക്കം. പരിശീലന പരിപാടി തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ അതിദാരിദ്ര്യ പ്രക്രിയയുടെ ജില്ലാ നോഡൽ ഓഫീസറായ പ്രൊജക്റ്റ് ഡയറക്ടർ പി.എസ്. ഷിനോ ഉദ്ഘാടനം ചെയ്തു. 

ആർ.ജി.എസ്.എ. ജില്ലാ കോ ഓർഡിനേറ്റർ ഡോ. എസ്.വി. ആന്റോ അധ്യക്ഷത വഹിച്ചു. കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ (ഹൗസിങ് ) ബിലാൽ കെ. റാം കൃതജ്ഞത എന്നിവർ പ്രസംഗിച്ചു. 

നവംബർ 17 വരെ തെളളകം ചൈതന്യ പാസ്റ്ററൽ സെന്ററിലും പാലാ ഹോസാന മൗണ്ടിലുമായാണ് പരിശീലനം. അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെയാണ്സർക്കാർ പ്രക്രിയ നടപ്പാക്കുന്നത്. തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചാണ്ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. സ്ഥലവുംവീടും ഇല്ലാത്ത തെരുവിൽ അലയുന്ന കുടുംബം, റേഷൻകാർഡ്ഇല്ലാത്ത ഭക്ഷ്യധാന്യം ലഭ്യമാകാത്ത തൊഴിലെടുക്കാൻ ശേഷിയില്ലാത്ത കുടുംബം, കുടുംബത്തിലെകിടപ്പുരോഗിയെപരിപാലിക്കുന്നത്മൂലം തൊഴിൽശേഷി അവശേഷിക്കുന്ന ആൾക്ക്പോലും ജോലിഎടുക്കുവാൻ കഴിയാതെ വരുന്ന കുടുംബം, വയോജനങ്ങൾ മാത്രമുള്ള ആർക്കും തൊഴിലെടുക്കാൻ ആകാത്ത കുടുംബം എന്നിങ്ങനെയാണ്അതിദരിദ്രരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഭക്ഷണലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ക്ലേശം,അതിക്ലേശഘടകങ്ങളെയും കണ്ടെത്തും. പിന്നാക്ക, സാമൂഹികവിഭാഗങ്ങൾക്ക്പ്രത്യേക പരിഗണന നൽകും. പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടമായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കുള്ള പരിശീലനമാണ്പൂർത്തിയായത്. പദ്ധതിയുടെ ഏകോപനത്തിനായി ജില്ലാതല സമിതിയുണ്ട്. വാർഡംഗവും വാർഡ് ചുമതലയുള്ള ഓഫീസർ കൺവീനറായും സമിതി രൂപീകരിക്കും. അങ്കണവാടി വർക്കർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രതിനിധി, എസ്. സി,എസ്.ടി പ്രമോട്ടർ, ആർ.ആർ.ടി പ്രതിനിധികൾ, പാലിയേറ്റീവ് കെയർ വോളണ്ടിയർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ജീവകാരുണ്യ സാമൂഹിക ക്ഷേമ പദ്ധതിയിൽ സജീവമായവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധി, തൊഴിലുറപ്പ് മേറ്റ് പ്രതിനിധി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ ശുചിത്വ സമിതി കൺവീനർ എന്നിവർ സമിതിയിൽ ഉണ്ടാകും.

സമിതിയുടെ നേതൃത്വത്തിൽ അതിദരിദ്രരുടെ പ്രാഥമിക പട്ടിക തയാറാക്കും. പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളിൽ നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിവരശേഖരണം നടത്തും. ശേഖരിക്കുന്ന വിവരങ്ങൾ പരിശോധിച്ച് വാർഡ് തല പട്ടിക തയാറാക്കും. അർഹരായവരുടെ അതിദരിദ്രരുടെ പട്ടിക തയാറാക്കി അംഗീകാരം നേടും. വാർഡുതല പട്ടിക ഗ്രാമസഭകളിൽ അവതരിപ്പിച്ച് അംഗീകാരം തേടും. തുടർന്ന് തദ്ദേശസ്ഥാപന പദ്ധതിയും ഓരോ കുടുംബത്തിനുമായി സൂക്ഷ്മപദ്ധതിയും തയാറാക്കും. നടത്തിപ്പിന് ആവശ്യമായ വിഭവ സമാഹരണവും തുടർന്ന് ഉണ്ടാകും.