\u0D13\u0D1F\u0D3F\u0D15\u0D4D\u0D15\u0D4A\u0D23\u0D4D\u0D1F\u0D3F\u0D30\u0D41\u0D28\u0D4D\u0D28 \u0D32\u0D4B\u0D31\u0D3F\u0D15\u0D4D\u0D15\u0D41 \u0D24\u0D40\u0D2A\u0D3F\u0D1F\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. MORE NEWS

ഓടിക്കൊണ്ടിരുന്ന ലോറിക്കു തീപിടിച്ചു

ജിപ്‌സം പൗഡർ കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് കത്തിനശിച്ചത്.

ജിപ്‌സം പൗഡർ കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് കത്തിനശിച്ചത്.


സീപോർട്ട്-എയർപോർട്ട് റോഡിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. വ്യാഴാഴ്ച പുലർച്ചെ 6. 30 ഓടെ ചിറ്റേത്തുകര ഇൻഫോപാർക്ക് എക്‌സ് പ്രസ് ഹൈവേ കവാടത്തിന് സമീപമാണ് അപകടം. അമ്പലമുകൾ എഫ്. എ. എസ്. ടി യിൽ നിന്ന് ഹൈദരാബാദിലെ വ്യവസായ സ്ഥാപനമായ റയിൻ ഇൻഡസ്ട്രിയിലേക്ക്

ജിപ്‌സം പൗഡർ കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് കത്തിനശിച്ചത്. ടോറസിൽ നിന്ന് പെട്ടെന്ന് തീ ഉയരുന്നതുകണ്ട ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി സുജിത് നടുറോഡിൽ വണ്ടി നിർത്തി ചാടി രക്ഷപ്പെട്ടു. പിന്നാലെ തീപടരുകയായിരുന്നു. ഗ്യാസ് ടാങ്കർ ലോറി പെട്രോൾ ടാങ്കർ ലോറി ഉൾപ്പെടെ നിരവധി വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുന്ന സമയത്താണ് തീ ആളിക്കത്തിയതെങ്കിലും വൻ ദുരന്തം ഉണ്ടായില്ല. ബാറ്ററി യൂണിറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിലേക്ക് നയിച്ചത്. സുരക്ഷാ സംവിധാനങ്ങളുള്ള വാഹനത്തിന്റെ സെൻസറുകളും മറ്റുമടങ്ങിയ ഭാഗത്താണ് ആദ്യം തീപിടിച്ചത്. വണ്ടി നിർത്തി പുറത്തിറങ്ങിയ സുജിത് വിവരമറിയിച്ചതിനെ തുടർന്ന് അടുത്തുള്ള കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ വെള്ളമൊഴിച്ച് കെടുത്താൻ നോക്കിയെങ്കിലും തീ ആളിക്കത്തി. ഇതോടെ അഗ്‌നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തൃക്കാക്കരയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഉദ്യോഗസ്ഥർ മുക്കാൽ മണിക്കൂറോളമെടുത്താണ് തീ അണച്ചത്. അപ്പോഴേക്കും ഡ്രൈവറുടെ ക്യാബിൻ പൂർണമായും അഗ്‌നിക്ക് ഇരയായി മാറിയിരുന്നു. തീ പൂർണമായും അണയ്ക്കുന്നതുവരെ ഇതുവഴി വാഹനങ്ങളൊന്നും കടത്തിവിട്ടില്ല. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അഗ്നിരക്ഷാ സേന പറഞ്ഞു. വാഹനത്തിന്റെ രേഖകളും കത്തിനശിച്ചു.