മുണ്ടൂർ തൂത സംസ്ഥാനപാതയ്ക്കായി മുറിച്ച് മാറ്റിയ മരങ്ങളോട് പ്രായശ്ചിത്തം ചെയ്ത് അധ്യാപകനും സംഘവും...

  1. Home
  2. MORE NEWS

മുണ്ടൂർ തൂത സംസ്ഥാനപാതയ്ക്കായി മുറിച്ച് മാറ്റിയ മരങ്ങളോട് പ്രായശ്ചിത്തം ചെയ്ത് അധ്യാപകനും സംഘവും...

മുണ്ടൂർ തൂത സംസ്ഥാനപാതയ്ക്കായി മുറിച്ച് മാറ്റിയ മരങ്ങളോട് പ്രായശ്ചിത്തം ചെയ്ത് അധ്യാപകനും സംഘവും...


മുണ്ടൂർ തൂത സംസ്ഥാനപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മുറിച്ചു മാറ്റേണ്ടിവരുന്ന  2400 ഓളം മരങ്ങളോട് വൃക്ഷപ്രണാമം എന്ന പ്രവർത്തനത്തിലൂടെ പ്രായശ്ചിത്തം ചെയ്യുകയാണ് അധ്യാപകനായ അച്യുതാനന്ദനും സംഘവും.  തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനറും  വനമിത്ര അവാർഡ് ജേതാവുമായ അച്യുതാനന്ദന്റെ നേതൃത്വത്തിൽ  2021 നവംബർ ഒന്നിന് മുറിച്ചു മാറ്റിയ മരങ്ങൾക്ക് പകരം  പ്രായശ്ചിത്തമായി തൈകൾ നട്ടുപിടിപ്പിക്കുന്ന  വൃക്ഷ പ്രണാമം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയുണ്ടായി.സംസ്ഥാന വ്യാപകമായി നടന്ന ഈ പ്രവർത്തനത്തിലൂടെ, പരിസ്ഥിതി സ്നേഹികളുടെ കൂടി സഹകരണത്തോടെ രണ്ടു വർഷത്തിനിടയിൽ 10000 തൈകൾ എന്ന ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്.  മാങ്ങോട്  എ.എൽപി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പാലക്കാട് എ.സി.എഫ് 
എൻ.ടി. സിബിൻ പതിനായിരാമത്തെ  തൈ നട്ടു കൊണ്ട്    ഉദ്ഘാടനം നിർവ്വഹിച്ചു. നാട്ടുമാവിൻ തൈ ആണ് നട്ടു പിടിപ്പിച്ചത് .ഇതോടൊപ്പം എറ്റവുമധികം നാട്ടു മാട്ടുമാവുകൾ മുറിച്ചു മാറ്റപ്പെട്ട മാങ്ങോട് പ്രദേശത്തെ വീടുകളിലേക്കായി 100 നാട്ടുമാവിൻ തൈകളും വിതരണം ചെയ്തു .ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.എസ് .ഭദ്രകുമാർ, തണൽ പരിസ്ഥിതി കൂട്ടായ്മ കണവീനർ എൻ.അച്യുതാനന്ദൻ , സ്കൂൾ മാനേജർ ടി.ശിവശങ്കരൻ ,പ്രധാനാധ്യാപിക കെ.ബി.ഗീത ,പി .എൻ .ശ്രീജ ,കെ. മുഹമ്മദ് കുട്ടി ,ടി. മിനിജ ,കെ. മുഹമ്മദ് ഫൈസൽ ,പി. അഷ്റഫലി, പരിസ്ഥിതി പ്രവർത്തകരായ എം.പി.സുജിത് ,കെ. സുദേവ് എന്നിവർ സംസാരിച്ചു .