വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

  1. Home
  2. MORE NEWS

വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

വില്ലേജ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു


പട്ടാമ്പി താലൂക്ക് കൊപ്പം വില്ലേജിലെ വില്ലേജ് ഓഫീസര്‍ കെ. മുഹമ്മദ് ഇസ്ഹാക്കിനെ അച്ചടക്ക നടപടിയുടെ ഭാഗമായി 1960 ലെ കേരള സിവില്‍ സര്‍വീസുകള്‍ (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1)(എ) പ്രകാരം സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കെ. മുഹമ്മദ് ഇസ്ഹാക്കിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് റവന്യൂ വകുപ്പ് മന്ത്രി മുന്‍പാകെ പരാതികള്‍ ലഭ്യമായ സാഹചര്യത്തിലും ഭൂമി അളക്കുന്നതിനായി പാരിതോഷികം കൈപ്പറ്റുകയും സാധാരണക്കാരോട് ആവശ്യമില്ലാതെ തട്ടിക്കയറുകയും വില്ലേജിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വ്യാപകമായ സ്ഥലം നികത്തല്‍, ക്വാറികള്‍ എന്നിവക്ക് ഒത്താശ ചെയ്യുന്നതായും പരാതികള്‍ ലഭ്യമായ സാഹചര്യത്തിലാണ് നടപടി.