\u0D15\u0D28\u0D24\u0D4D\u0D24 \u0D2E\u0D34\u0D2F\u0D3F\u0D7D \u0D15\u0D30\u0D3F\u0D2A\u0D4D\u0D2A\u0D42\u0D7C \u0D35\u0D3F\u0D2E\u0D3E\u0D28\u0D24\u0D4D\u0D24\u0D3E\u0D35\u0D33\u0D24\u0D4D\u0D24\u0D3F\u0D7B\u0D4D\u0D31\u0D46 \u0D1A\u0D41\u0D31\u0D4D\u0D31\u0D41\u0D2E\u0D24\u0D3F\u0D7D \u0D24\u0D15\u0D7C\u0D28\u0D4D\u0D28\u0D41.

  1. Home
  2. MORE NEWS

കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു.

കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു.


മലപ്പുറം: കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു. അയനിക്കാട്  പുല്ലിതൊടിക ഉമ്മറിൻ്റെ വീടിനും കിണറിനും മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. മതിൽ ഇടിഞ്ഞു വീണെങ്കിലും ആളപായമില്ല. മലപ്പുറം എടപ്പാൾ പൂക്കരത്തറയിൽ മാടമ്പിവളപ്പിൽ അബ്‌ദുൾ റസാഖിൻ്റെ വീട്ടിലെ കിണ‍ർ ഇടിഞ്ഞു താഴ്ന്നു. മലപ്പുറം കോട്ടക്കുന്ന് ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പ്രദേശവാസികളായ 13 കുടുംബങ്ങളെ മലപ്പുറം എം.എസ്.പി ഇംഗ്ലീഷ്മീഡിയം സ്കുളിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ‌

മലപ്പുറം കാളികാവിൽ കനത്ത മഴയിൽ ഒരു വീട് തകർന്നു. വലിയപറമ്പ് ഉമ്മറിൻ്റെ വീടാണ് തകർന്നത്. ഉമ്മറിനോടും  കുടുംബത്തോടും  സുരക്ഷിത സ്ഥാനത്തേക്ക്  മാറിത്താമസിക്കുവാൻ റവന്യൂ വകുപ്പ് നിർദേശം നൽകി. മലപ്പുറം താനൂർ ശോഭപ്പറമ്പ് സ്കൂളിലും മഞ്ചേരി ജിയുപിഎസ് ചുള്ളക്കാടിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. താനൂർ വില്ലേജിലെ നടക്കാവിൽ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരൂ കുടുംബത്തിലെ 6 അംഗങ്ങളെ ഫയ‍ർ ഫോഴ്‌സും ട്രോമകെയർ പ്രവ‍ർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. കുടുംബത്തെ താനൂർ ശോഭ പറമ്പ് സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.