വീടിനു മുകളിലേക്കു മതിൽ വീണു, ഒഴിവായത് വൻ ദുരന്തം

പെരിന്തൽമണ്ണ. തൂത ദാറുൽ ഉലൂം ഹൈസ്കൂളിന്റെ പണിതു കൊണ്ടിരിക്കുന്ന കരിങ്കൽ ഭിത്തിയാണ് ചക്കിതോടി ഹുസൈൻ എന്നയാളുടെ വീടിന്റെ മുകളിലേക്കു പതിച്ചത്. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. വീടിന്റെ മുന്നിൽ നിർമ്മിച്ച രണ്ടു കട മുറികൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. മതിൽ പണി കരാർ എടുത്ത വ്യക്തിയുടെ അനാസ്ഥയാണ് അപകടത്തിന് വഴിയൊരൊക്കിയതെന്നു നാട്ടുകാർ പറഞ്ഞു. വലിയ ഉയരത്തിൽ കെട്ടി പൊക്കുന്ന മതിൽ അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ ആരോപിച്ചു.
