വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ സബ് കലക്റ്റർക്ക് പരാതി നൽകി.

  1. Home
  2. MORE NEWS

വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ സബ് കലക്റ്റർക്ക് പരാതി നൽകി.

വെൽഫെയർ പാർട്ടി  പെരിന്തൽമണ്ണ സബ് കലക്റ്റർക്ക് പരാതി നൽകി.


അങ്ങാടിപ്പുറം:അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡിലുൾപ്പെട്ട കിഴക്കെമുക്ക് കരുവെട്ടി റോഡിൽ ലൈഫ്മിഷൻ പദ്ധതിയിൽ 14 വീടുകളുള്ളത്. കഴിഞ്ഞ മഴക്കാലത്ത് മലവെള്ളപാച്ചിലും മണ്ണിടിച്ചിലും മൂലം വലിയ തോതിലുള്ള നാശ നഷ്ടങ്ങളുണ്ടായി.

വീടുകൾക്ക് സമീപം പല ഭാഗങ്ങളിലും ഇപ്പോഴും മണ്ണിടിച്ചിൽ  ഉണ്ടാകുന്നുണ്ട്. മഴക്കാലംശക്തി പെട്ടാൽ ഉള്ള ദുരിതമോർത്ത് ഇവിടെയുള്ള കുടുംബങ്ങളെല്ലാം ആശങ്കയിലും ഭീതിയിലും കഴിയുന്നത് വെൽഫെയർ പാർട്ടി  പെരിന്തൽമണ്ണ സബ് കലക്റ്റർക്ക് പരാതി നൽകി.
തുടങ്ങിയ കാര്യങ്ങൾ സൂചിപ്പിച്ചാണ് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മറ്റി പെരിന്തൽമണ്ണ സബ് കലക്റ്റർക്ക് പരാതി നൽകിയത്.
പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് സൈദാലി വലമ്പൂർ, സെക്രട്ടറി ഷിഹാബ് മാസ്റ്റർ, ഷാനവാസ്‌ അങ്ങാടിപ്പുറം, കരുവട്ടി മലയിൽ താമസിക്കുന്ന ലൈഫ് മിഷൻ വീട്ടുകാരുടെ പ്രധിനിധി ബാസ്ക്കരൻ തുടങ്ങി യവർ പെരിന്തൽമണ്ണ സബ് കളക്റ്റർ ഓഫീസിൽ നേരിട്ട് എത്തിയാണ് പരാതി നൽകിയത്.