തെരുവിൽ അടുപ്പ് കൂട്ടി കഞിവെച്ച് വിളമ്പി വനിതാ ലീഗ് പ്രതിഷേധം ശ്രദ്ധേയമായി-*

മലപ്പുറം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ സ്ത്രീകൾ അണിയറയിൽ നിന്ന് അരങ്ങത്തേക്കിറങ്ങി - അതിരൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടികളെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വനിതാ ലീഗ് പ്രവർത്തകർ അങ്ങാടിപ്പുറത്ത് തെരുവിൽ കഞി വെച്ച് വിളമ്പി.റോഡിൽ അടുപ്പ് കൂട്ടി കഞ്ഞി വെച്ച് വഴിയാത്രക്കാർക്കും പ്രവർത്തകർക്കും വിളമ്പിക്കൊടുത്ത് കൊണ്ടുള്ള വനിതാ ലീഗിൻ്റെ വേറിട്ട സമരം ശ്രദ്ധേയമായി. "പൊള്ളുന്ന വില, പ്രതിഷേധം അരങ്ങേത്തേക്ക് " എന്ന മുദ്രാവാക്യവുമാണ് വനിതാ ലീഗ് സമരം സംഘടിപ്പിച്ചത്
. വiനിതാ ലീഗ് ഭാരവാഹികളായ സി.ഹാജറാ ഹുസൈൻ, പുതുക്കുടി സൽമ, ഖദീജ പേരയിൽ, അത്തിക്കോടൻ ലൈല മനാഫ്, കെ.ഹാഷിമാ ജഹാൻ, കെ.ആയിഷാബി, ടി. ഹഫ്സത്ത്, ശംസിയ്യ, സാജിദ ആറങ്ങോടൻ പഞ്ചായത്ത് മെംബർമാരായ ശ0 സാദ് ബീഗം അത്തിക്കോടൻ, എം.കെ.ഖദീജ, ഫൗസിയ തവളേങ്ങൽ കുളമ്പ്, തുടങ്ങിയവർ നേതൃത്വം നൽകി.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഉമ്മർ അറക്കൽ, പഞ്ചായത്ത് ട്രഷറർ പി പി സൈത ലവി, സിക്രട്ടരി കുന്നത്ത് സാഹിൽ, ആറങ്ങോടൻ സലാം, പാതാരി കബീർ തുടങ്ങിയവർ സംബന്ധിച്ചു.
