\u0D15\u0D32\u0D4D\u0D32\u0D1F\u0D2F\u0D3E\u0D31\u0D4D\u0D31\u0D3F\u0D7D \u0D15\u0D41\u0D33\u0D3F\u0D15\u0D4D\u0D15\u0D3E\u0D28\u0D3F\u0D31\u0D19\u0D4D\u0D19\u0D3F\u0D2F \u0D2F\u0D41\u0D35\u0D3E\u0D35\u0D41\u0D02 \u0D38\u0D39\u0D4B\u0D26\u0D30\u0D40 \u0D2D\u0D30\u0D4D‍\u0D24\u0D4D\u0D24\u0D3E\u0D35\u0D41\u0D02 \u0D2E\u0D41\u0D19\u0D4D\u0D19\u0D3F \u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. MORE NEWS

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവും സഹോദരീ ഭര്‍ത്താവും മുങ്ങി മരിച്ചു

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവും സഹോദരീ ഭര്‍ത്താവും മുങ്ങി മരിച്ചു


തെന്മല (കൊല്ലം): തെന്മല ഡാമിനു സമീപം കുളിക്കാനിറങ്ങിയ ബന്ധുക്കളായ യുവാക്കൾ മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് എസ്ബിഎം പാറക്കൽ പുത്തൻ വീട്ടിൽ അൻസിൽ (26), കരുനാഗപ്പള്ളി പുന്നക്കാല കിഴക്കത്തു പുത്തൻവീട്ടിൽ അൽത്താഫ് (23) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 08.30ന് തെന്മല പരപ്പാർ അണക്കെട്ടിന് തൊട്ടുതാഴെയുള്ള കുളിക്കടവിലായിരുന്നു അപകടം. അൽത്താഫിന്റെ സഹോദരി ഭർത്താവാണ് അൻസിൽ. അൻസിലിന്റെ വിവാഹം രണ്ടാഴ്ച മുന്‍പായിരുന്നു. രണ്ടു കാറുകളിലായി തമിഴ്നാട്ടിലെ രാമേശ്വരം, ഏര്‍വാടി പള്ളി എന്നിവിടങ്ങള്‍ സന്ദർശിച്ച ശേഷം തെന്മല വഴി കരുനാഗപ്പള്ളിക്ക് പോകാൻ എത്തിയതായിരുന്നു.

രാവിലെ തെന്മലയില്‍ എത്തിയ ഇവർ കല്ലടയാറ്റിലെ കുളിക്കടവിൽ കുളിക്കാനിറങ്ങി. പരപ്പാർ അണക്കെട്ടിന്റെ 3 ഷട്ടറുകളും 30 സെന്റിമീറ്റർ വീതം ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നു.

കുളിക്കടവിൽനിന്നും കല്ലടയാറ്റിലേക്ക് ഇറങ്ങിയ ഉടനെ രണ്ടുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. ആറിന്റെ മറുകരയിൽ നിന്നിരുന്നവർ എത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. തെന്മല എസ്ഐ ഡി.ജെ.ഷാലുവിന്റെ നേതൃത്വത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.