യുവ ശാസ്ത്രജ്ഞക്ക് തണലിൻ്റെ ഹരിതാദരം ...

  1. Home
  2. MORE NEWS

യുവ ശാസ്ത്രജ്ഞക്ക് തണലിൻ്റെ ഹരിതാദരം ...

യുവ ശാസ്ത്രജ്ഞക്ക് തണലിൻ്റെ ഹരിതാദരം ...


ചെർപ്പുളശ്ശേരി. കേരളത്തിലെ കൃഷിയിടങ്ങളിലുള്ള  സൂക്ഷ്മ മൂലകങ്ങളുടെ അഭാവം തിരിച്ചറിഞ്ഞ്  ഗവേഷണത്തിലൂടെ ശാസ്ത്രീയ പരിഹാരം കണ്ടെത്തിയതിന്  2022ലെ  മികച്ച കാർഷിക ഗവേഷകയ്ക്കുള്ള  സംസ്ഥാന അവാർഡ് ലഭിച്ച ഡോക്ടർ വി. തുളസിക്ക്  തൂത തണൽ പരിസ്ഥിതി കൂട്ടായ്മയുടെ ഹരിതാദരം. പട്ടാമ്പിയിലെ മധ്യമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷി ശാസ്ത്രജ്ഞയായ ഇവരെ  വീട്ടിലെത്തി വൃക്ഷത്തൈ സമ്മാനിച്ചാണ്  തണൽ പ്രവർത്തകർ ആദരിച്ചത്. തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ അച്യുതാനന്ദൻ, എൻ.വേണുഗോപാലൻ, എൻ.ബദരിനാഥ് എന്നിവർ   പങ്കെടുത്തു .