\u0D28\u0D3E\u0D32\u0D41\u0D35\u0D30\u0D3F\u0D2A\u0D4D\u0D2A\u0D3E\u0D24\u0D2F\u0D3E\u0D2F\u0D3F \u0D35\u0D3F\u0D15\u0D38\u0D3F\u0D15\u0D4D\u0D15\u0D3E\u0D28\u0D4A\u0D30\u0D41\u0D19\u0D4D\u0D19\u0D41\u0D28\u0D4D\u0D28 \u0D24\u0D42\u0D24 -\u0D2E\u0D41\u0D23\u0D4D\u0D1F\u0D42\u0D7C \u0D2A\u0D3E\u0D24\u0D2F\u0D3F\u0D7D \u0D2E\u0D3E\u0D19\u0D4D\u0D19\u0D4B\u0D1F\u0D4D \u0D2D\u0D3E\u0D17\u0D24\u0D4D\u0D24\u0D46 \u0D15\u0D42\u0D31\u0D4D\u0D31\u0D7B \u0D2E\u0D30\u0D19\u0D4D\u0D19\u0D7E \u0D2E\u0D41\u0D31\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D2E\u0D3E\u0D31\u0D4D\u0D31\u0D41\u0D28\u0D4D\u0D28\u0D41.

  1. Home
  2. MORE NEWS

നാലുവരിപ്പാതയായി വികസിക്കാനൊരുങ്ങുന്ന തൂത -മുണ്ടൂർ പാതയിൽ മാങ്ങോട് ഭാഗത്തെ കൂറ്റൻ മരങ്ങൾ മുറിച്ച് മാറ്റുന്നു.

തൂത -മുണ്ടൂർ പാത


ചെർപ്പുളശ്ശേരി : പ്രകൃതിയെ പച്ച പുതപ്പിച്ച് പാതയോരങ്ങളിൽ കുളിർമ നൽകിയിരുന്ന തണൽ മരങ്ങൾ ഇനി  ഓർമകൾ മാത്രം .
നാല് വരി പാതയായി വികസിക്കുന്ന തൂത -മുണ്ടൂർ  പാതയിലെ മാങ്ങോട് മുതൽ തിരുവാഴിയോട് വരെയുള്ള ഭാഗങ്ങളിൽ ഇരുവശത്തുമായി നിൽക്കുന്ന കൂറ്റൻ മരങ്ങൾ വെട്ടി തുടങ്ങി. നാലുവരിപ്പാതയാക്കാനുള്ള സർവ്വേ പൂർത്തിയായപ്പോൾ 36 കിലോമീറ്റർ വരുന്ന തൂത-മുണ്ടൂർ പാതയിലെ 200 ൽ അധികം തണൽ മരങ്ങങ്ങളാണ് വെട്ടിമാറ്റേണ്ടത് ...

വെട്ടി മാറ്റി  പോവുന്നവയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വംശ നാശം നേരിടുന്ന നാടൻ മാവുകളും നാടൻ പ്ലാവുകളും തുടങ്ങിയ ഫലവൃക്ഷങ്ങളേറയുണ്ട്.
മാങ്ങോട് മില്ലുംപടി മുതൽ  വെള്ളിനെഴി പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിലെ ഇരുവശത്തുമുള്ള മരങ്ങൾ വെട്ടിമാറ്റുന്നതോടെ സഞ്ചാരികളുടെ ഇഷ്ട്ട ഫോട്ടോ ലൊക്കേഷൻ കൂടെ നഷ്ട്ടമാവുകയാണ്.ഇതു വഴി യാത്ര ചെയ്യുന്നവർ ഈ ലൊക്കേഷൻ മൊബൈലിൽ പകർത്തുന്നത് പതിവാണ് .
മാമ്പഴ കാലത്ത് വാഹനങ്ങൾ പാതയോരത്തൊതുക്കി സഞ്ചാരികൾ തേനൂറുന്ന മാമ്പഴം പെറുക്കുന്ന കാഴ്ച്ചയും ഇവിടെ പതിവായിരുന്നു.
മരങ്ങൾ വെട്ടി മാറ്റി തണൽ പോവുന്നതോടെ തണലാശ്രയിച്ച് ഇവിടങ്ങളിൽ  വഴിയോരകച്ചവടം നടത്തുന്ന ഒട്ടേറെ പേരുടെ ജീവിതവും വഴിയാധാരമാവുകയാണ്.

റിപ്പോർട്ട് : അൽത്താഫ് മംഗലശ്ശേരി