\u0D1A\u0D46\u0D28\u0D4D\u0D28\u0D48\u0D2F\u0D3F\u0D7D \u0D28\u0D3F\u0D28\u0D4D\u0D28\u0D4D \u0D15\u0D47\u0D30\u0D33\u0D24\u0D4D\u0D24\u0D3F\u0D32\u0D47\u0D15\u0D4D\u0D15\u0D41\u0D33\u0D4D\u0D33 \u0D2E\u0D42\u0D28\u0D4D\u0D28\u0D4D \u0D1F\u0D4D\u0D30\u0D46\u0D2F\u0D3F\u0D28\u0D41\u0D15\u0D33\u0D4D‍ \u0D31\u0D26\u0D4D\u0D26\u0D3E\u0D15\u0D4D\u0D15\u0D3F

  1. Home
  2. MORE NEWS

ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

train


ചെന്നൈ: വെള്ളിയാഴ്ച ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടേണ്ട മൂന്ന് ട്രെയിനുകള്‍ ആർക്കോണം കാട്പാടി റെയിൽവേ സെക്‌ഷനിൽ മുകുന്ദരായപുരം-തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാട് സംഭവിച്ചതിനെ തുടർന്ന് റദ്ദാക്കി. മംഗളൂരു എക്സ്പ്രസ് (12685), തിരുവനന്തപുരം എക്സ്പ്രസ് (12695), മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്.
ക്രിസ്തുമസ് ന്യൂയർ അവധിക്ക് പോകുന്ന യാത്രക്കാരെ അപ്രതീക്ഷിതമായ തീവണ്ടി റദ്ദാക്കൽ ബുദ്ധിമുട്ടിലാക്കുമെന്ന് ആശങ്കയുണ്ട്. കേരളത്തിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള മറ്റ് സർവീസുകളെക്കുറിച്ചും ആശങ്ക നിലനിൽക്കുന്നുണ്ട്.